WayanadLatest NewsKeralaNattuvarthaNews

ജീപ്പ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം : വ്യാപാരി മരിച്ചു

മുട്ടില്‍ കൊളവയല്‍ നെല്ലിക്കുന്നേല്‍ ഷാജിയാണ് (54) മരിച്ചത്

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് ഉണ്ടായ വാഹനപകടത്തില്‍ കാപ്പി വ്യാപാരിയും മില്ലുടമയുമായ മലയാളി മരിച്ചു. ഒരാള്‍ക്കു പരിക്കേൽക്കുകയും ചെയ്തു. മുട്ടില്‍ കൊളവയല്‍ നെല്ലിക്കുന്നേല്‍ ഷാജിയാണ് (54) മരിച്ചത്. ഷാജിയുടെ ബന്ധുവായ കരണി നെല്ലിക്കുന്നേല്‍ ബെന്നിക്കാണ് (46) പരിക്കേറ്റത്. ഇദ്ദേഹം മൈസൂരു ജെജെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also : ‘പാസ്പോർട്ട് അവളുടെ കൈയ്യിൽ, പെരുവഴിയിലാക്കി പോയി’;ദുബായ് എയർപോർട്ടിൽ കുഞ്ഞിനെ അച്ഛനെ ഏൽപ്പിച്ച് കാമുകനൊപ്പം പോയി യുവതി

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മൈസൂരുവിനടുത്തുള്ള ഇഞ്ചി കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ഷാജിയും ബെന്നിയും സഞ്ചരിച്ച ജീപ്പ് റോഡിന്റെ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം നടന്നത്. ശബ്‍ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറമെ ഷാജിക്ക് കാര്യമായ പരിക്ക് ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. പ്രദേശവാസികള്‍ ഇരുവരെയും മൈസുരുവിലെ ജെജെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ശ്വാസതടസമുണ്ടാകുകയും ഷാജി മരിക്കുകയുമായിരുന്നു.

സേവ്യര്‍-മറിയാമ്മ ദമ്പതികളുടെ മകനാണ് ഷാജി. മുട്ടില്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മുന്‍ അംഗം കൂടിയായ നിഷയാണ് ഭാര്യ. മക്കള്‍: ഫെമിന്‍ ഷാജി, ടോംസ്, ജെയ്സ് ഷാജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button