ന്യൂഡല്‍ഹി: ജപ്പാന്‍, ഓസ്‌ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഇന്ന് ജപ്പാനിലെത്തുന്ന പ്രധാനമന്ത്രി ഹിരോഷിമയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനില്‍ നടക്കും. പാപ്പുവ ന്യൂ ഗിനിയിലെ പോര്‍ട്ട് മോറസ്ബിയില്‍ ഇന്ത്യ പസഫിക് ഐലന്റ്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പ്രവാസികള്‍ മോദിക്കൊരുക്കുന്ന സ്വീകരണത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും പങ്കെടുക്കും.
Read Also: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റ് നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനില്‍ നടക്കും. ഇന്ത്യ-പസഫിക് ദ്വീപ് സഹകരണ ഫോറത്തിന്റെ മൂന്നാമത് ഉച്ചകോടിയ്ക്ക് സംയുക്തമായി ആതിഥേയത്വം വഹിക്കാന്‍ പാപുവ ന്യൂ ഗിനിയിലെ പോര്‍ട്ട് മോറസ്ബിയില്‍ ഇന്ത്യ പസഫിക് ഐലന്റ്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഈ കൂട്ടായ്മയില്‍ ഇന്ത്യയും 14 പസഫിക് ദ്വീപ് രാജ്യങ്ങളും ഉള്‍പ്പെടുന്നു.
Post Your Comments