ഇടുക്കി: പെരിയാര്‍ വന്യ ജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പനും നാട്ടില്‍ ഫാന്‍സ് അസോസിയേഷന്‍. അണക്കരയിലാണ് ചിന്നക്കനാല്‍ വനത്തില്‍ നിന്ന് മാറ്റപ്പെട്ട അരിക്കൊമ്പന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്.
അരിക്കൊമ്പന് വേണ്ടി അണക്കരയിലെ ഓട്ടോ തൊഴിലാളികള്‍ ഫ്ളക്സ് സ്ഥാപിച്ചു. കാട് അത് മൃഗങ്ങള്‍ക്കുളളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് അണക്കര ബി സ്റ്റാന്‍ഡിലെ ഒരുപറ്റം ഓട്ടോ തൊഴിലാളികളാണ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്.
കാടു മാറ്റത്തിന്റെ പേരില്‍ അരിക്കൊമ്പന് നേരെ കടുത്ത ഉപദ്രവം ഏല്‍ക്കേണ്ടി വന്നതില്‍ തങ്ങള്‍ക്ക് വിഷമവും പ്രതിഷേധവുമുണ്ടെന്ന് അരിക്കൊമ്പന്‍ ഫാന്‍സ് അറിയിച്ചു. ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന്‍ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തിയതിലുള്ള പ്രതിഷേധമാണ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതിന് പിന്നിലെ കാരണമെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു.
Post Your Comments