പീച്ചി: തൃശൂർ ആൽപ്പാറയിലുള്ള ചകിരി ഫാക്ടറിയിൽ വൻ തീപിടിത്തം. പൈനാടത്തിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ആണ് തീപിടിത്തമുണ്ടായത്.
ഇന്ന് പുലർച്ചെ 12.45-നാണ് തീപിടിത്തമുണ്ടായത്. 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ചകിരിയിൽ നിന്നും ചകിരിച്ചോറും കയറും വേർതിരിക്കുന്ന ഉപകരണങ്ങളും കയർ പിടിക്കുന്ന ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. സംസ്കരിച്ച ചകിരിയും കയർ കയറ്റിനിർത്തിയ ടെമ്പോയും കത്തി നശിച്ചിട്ടുണ്ട്.
Read Also : ഇങ്ങനെയാണോ പുതുതലമുറയെ ജനാധിപത്യം പഠിപ്പിക്കേണ്ടത്, എസ്എഫ്ഐയോട് ചോദ്യം ഉന്നയിച്ച് ഗവര്‍ണര്‍
അതേസമയം, എങ്ങനെയാണ് കമ്പനിയിൽ തീപിടിത്തം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ലെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഫാക്ടറി പൂട്ടി ചകിരി മുഴുവൻ വെള്ളം നനച്ചതിനുശേഷമാണ് തൊഴിലാളികൾ പോയത്.
Post Your Comments