
കണ്ണൂർ: നഗരത്തിലെ വ്യവസായിയും ബിൽഡറുമായ ഉമ്മർക്കുട്ടിയെ ഓഫീസിൽ കയറി മുളക്പൊടി കണ്ണിലെറിഞ്ഞ് ആക്രമിച്ച് ഫോൺ കവർന്ന കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. കോയ്യോട് സ്വദേശി ഹാരിസ് (35), മട്ടന്നൂർ സ്വദേശികളായ നൗഫൽ (39), ഷിഹാബ് (37) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്.
മേയ് ആറിനാണ് കേസിനാസ്പദമായ സംഭവം. ഉമ്മർക്കൂട്ടിയുടെ ഫോൺ തട്ടിയെടുത്ത് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഫോൺ തട്ടിയെടുക്കാൻ പദ്ധതി ആവിഷ്കരിച്ചത് ഹാരിസ് ആയിരുന്നു. ഹാരിസിന്റെ സുഹൃത്തക്കളായ നൗഫൽ, ഷിഹാബ് എന്നിവരെ ഉൾപ്പെടുത്തി ഫോൺ തട്ടിയെടുക്കാൻ പല തവണ ശ്രമിച്ചിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments