ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ മികച്ച മത്സരാർഥികളിൽ ഒരാളായ അഞ്ചൂസ് റോഷ് കഴിഞ്ഞ ദിവസമാണ് പുറത്തായത്. അഞ്ചൂസിന്റെ വീഡിയോകൾക്കെല്ലാം വിമർശനവുമായി പലരുമെത്തിയിരുന്നു. അഞ്ചൂസിന് ഏറ്റവും കൂടുതൽ വിമർശനം കേട്ടത് റെനീഷയോട് കൂടുതൽ അടുപ്പം കാണിച്ചതും പ്രണയം ഉള്ളതുപോലെ പെരുമാറിയതുമാണ്. റെനീഷയുടെ വീട്ടുകാർക്കും ഫ്രണ്ട്ഷിപ്പ് റെനീഷയുടെ ഗെയിമിനെ ബാധിച്ചുവെന്ന അഭിപ്രായമുണ്ടായിരുന്നു.
ഹൗസിന് പുറത്തിറങ്ങിയ അഞ്ചൂസ് തന്നെ കുറിച്ച് വന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയാണ്. താൻ ചെയ്ത കാര്യങ്ങളെല്ലാം തലത്തിരിഞ്ഞ് പോയെന്ന് താരം പറയുന്നു. അതിലൊന്നാണ് ശ്രുതി ലക്ഷ്മിയുമായുള്ള അടുപ്പം. തന്റെ പങ്കാളി തക്കുടുവുമായുള്ള പ്രണയത്തെ പോലും ബിഗ് ബോസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാധിച്ചുവെന്നും അഞ്ചൂസ് പറയുന്നു. ഫിലിമിബീറ്റിനോടായിരുന്നു അഞ്ചുവിന്റെ പ്രതികരണം.
‘ഞാൻ ഏറ്റവും കൂടുതൽ എഫേർട്ട് ഇട്ട് ഗെയിം കളിച്ചത് ലാസ്റ്റ് വീക്കാണ്. ഹൗസിലെ എന്റെ ഫ്രണ്ട്സ് വരെ എന്നെ പുകഴ്ത്തി സംസാരിച്ച വീക്കായിരുന്നു. അത്തരത്തിലുള്ള പ്രശംസ കിട്ടി കഴിഞ്ഞപ്പോൾ എവിക്ടായി. പക്ഷെ ഇപ്പോൾ നോക്കുമ്പോൾ പുറത്തായത് നന്നായിയെന്ന് തോന്നുന്നു. റിലേഷൻഷിപ്പിന് വാല്യു കൊടുക്കുന്ന ആളാണ് ഞാൻ. സ്നേഹം നല്ല രീതിയിൽ ഞാൻ പ്രകടിപ്പിച്ചു. ഐ ലവ് യു ഇത്ര വലിയ തെറ്റാണെന്ന് മനസിലാക്കിയത് പുറത്തിറങ്ങിയപ്പോഴാണ്.
തക്കുടുവുമായി അഞ്ച് വർഷത്തെ പ്രണയമാണ്. ഇന്റർവ്യൂസ് കൊടുക്കുന്നില്ലെന്ന് കരുതിയിരുന്നതാണ്. എന്റെ പെണ്ണ് പറഞ്ഞതുകൊണ്ടാണ് കൊടുക്കുന്നത്. ശ്രുതി ചേച്ചിയുമായുള്ള വീഡിയോയും വിമർശനങ്ങളും ഞാൻ കണ്ടിരുന്നു. ആ വീഡിയോയുടെ സത്യാവസ്ഥ അങ്ങനെയല്ല. ശ്രുതി ചേച്ചിക്ക് എന്റെ ചേച്ചിയുടെ പ്രായമാണ്. ശ്രുതി ചേച്ചി കഴുത്തിൽ വോളിനി അടിക്കാറുണ്ട്. അത് ഊതികൊടുത്തതാണ് ഞാൻ അന്ന്. അതിനേയും മോശമായി ചിത്രീകരിച്ചു’, അഞ്ചൂസ് റോഷ് പറയുന്നു.
Post Your Comments