പാലക്കാട്: നിലമ്പൂര്‍-നഞ്ചങ്കോട് പാത അന്തിമ സര്‍വേക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിന് പിന്നില്‍ മെട്രോമാന്‍ ഇ ശ്രീധരന്റേയും സുരേഷ് ഗോപിയുടേയും ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഷൊര്‍ണൂര്‍ നിലമ്പൂര്‍ നഞ്ചങ്കോട് പാതയുടെ ആദ്യ ഭാഗം ഷൊര്‍ണൂര്‍ നിലമ്പൂര്‍ റോഡ് ബ്രിട്ടീഷുകാര്‍ 1920 കളില്‍ പൂര്‍ത്തിയാക്കിയെങ്കിലും നൂറു വര്‍ഷത്തിനിപ്പുറവും പദ്ധതി പൂര്‍ത്തീകരിക്കാനായില്ല എന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാണിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘നിലമ്പൂര്‍ നഞ്ചങ്കോട് പാത അന്തിമ സര്‍വേക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതോടെ വീണ്ടും പ്രതീക്ഷക്ക് ചിറക് മുളച്ചിരിക്കുകയാണ് . ഷൊര്‍ണൂര്‍ നിലമ്പൂര്‍ നഞ്ചങ്കോട് പാതയുടെ ആദ്യ ഭാഗം ഷൊര്‍ണൂര്‍ നിലമ്പൂര്‍ റോഡ് ബ്രിട്ടീഷുകാര്‍ 1920 കളില്‍ പൂര്‍ത്തിയാക്കിയെങ്കിലും നൂറു വര്‍ഷത്തിനിപ്പുറവും പദ്ധതി പൂര്‍ത്തീകരിക്കാനായില്ല. മാറി മാറി വന്ന സര്‍ക്കാരുകള്‍ വേണ്ടത്ര ഗൗരവത്തോടെ ഈ പദ്ധതിയെ സമീപിച്ചില്ല എന്നതാണ് ശരി’.
‘2016 ല്‍ കേന്ദ്രം 3000 കോടി അനുവദിച്ചെങ്കിലും , മുഖ്യമന്ത്രി പിണറായി വിജയന്‍ തലശ്ശേരി മൈസൂര്‍ പാത മതി എന്ന നിലപാടെടുത്തതോടെ പദ്ധതി മുടങ്ങി . ചരക്ക് ഗതാഗതത്തിന് സ്‌കോപ്പ് ഇല്ലാത്ത തലശ്ശേരി മൈസൂര്‍ സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ല എന്ന പഠന റിപ്പോര്‍ട്ട് ആണ് ഡിഎംആര്‍സി നല്‍കിയത് . ഇതാണ് വാസ്തവത്തില്‍ ഇ ശ്രീധരനോട് പിണറായി വിജയനുള്ള വൈരാഗ്യത്തിന്റെ അടിസ്ഥാനം’.
‘ഇ ശ്രീധരന്‍ സാറിന്റെയും സുരേഷ് ഗോപിയുടെയും ഇടപെടലാണ് ഈ പദ്ധതി വീണ്ടും ജീവന്‍ വയ്ക്കാനിടയാക്കിയത് . ശ്രീധരന്‍ സാറിന്റെ കത്തുമായി ബഹു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഡല്‍ഹിയിലെ ഓഫീസില്‍ കണ്ടപ്പോള്‍ മുഖ്യമന്ത്രി ഉയര്‍ത്തുന്ന വാദം അദ്ദേഹം എന്നോട് പറഞ്ഞിരുന്നു . ഇക്കാര്യം ശ്രീ സുരേഷ് ഗോപിയെ അറിയിച്ചപ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം റെയില്‍വേ മന്ത്രിയെ നേരില്‍ കണ്ട് നിലമ്പൂര്‍ നഞ്ചങ്കോട് പാതയുടെ പ്രാധാന്യം വിശദീകരിച്ചു . പാര്‍ലമെന്റിലും അദ്ദേഹം വിഷയം ഉയര്‍ത്തി . തുടര്‍ന്ന് ശ്രീധരന്‍ സാര്‍ നടത്തിയ ഇടപെടലുകള്‍ നിലമ്പൂര്‍ നഞ്ചങ്കോട് പാതയാണ് വേണ്ടതെന്ന തീരുമാനത്തിലേക്ക് റെയില്‍വേയെ എത്തിച്ചു . വയനാട് സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനിജിയും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു’.
‘നിലമ്പൂര്‍ നഞ്ചങ്കോട് പാത യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രീധരന്‍ സാറും സുരേഷേട്ടനും നടത്തുന്ന ഇടപെടല്‍ എടുത്ത് പറയേണ്ടതുണ്ട് . ഒപ്പം ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലുകള്‍ , പൊതുപ്രവര്‍ത്തകര്‍ .. എല്ലാവര്‍ക്കും സന്തോഷിക്കാം , അഭിമാനിക്കാം . നിലമ്പൂര്‍ നഞ്ചങ്കോട് പാത രാഷ്ട്രീയ നേട്ടത്തിനായി അട്ടിമറിക്കാന്‍ ശ്രമിച്ചത് ഒരേ ഒരു വ്യക്തിയാണ്. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹമാണ് നിലവില്‍ കേരള മുഖ്യമന്ത്രി’
Post Your Comments