Latest NewsKeralaNews

‘ഒരപകടം പറ്റി കിടപ്പിലായപ്പോൾ ഞാൻ തന്നെയാണ് അവളോട് മറ്റൊരു കല്യാണം കഴിക്കാൻ പറഞ്ഞത്’: ദേവികയെ കൊലപ്പെടുത്തിയതെന്തിന്?

കാഞ്ഞങ്ങാട്: ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതി സതീഷ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോകാതെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വൈകിട്ട് നാലുമണിക്ക് ആണ് സതീഷ് സ്റ്റേഷനിലേക്ക് കയറിച്ചെന്നത്. ചോര നിറഞ്ഞ കത്തിയുമായി സ്റ്റേഷനിലെത്തി, താൻ ഒരാളെ കൊലപ്പെടുത്തിയെന്ന് സതീഷ് പറഞ്ഞപ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർക്ക് അമ്പരപ്പും ഞെട്ടലും ഉണ്ടായി.

ഉച്ചയ്ക്ക് ഒന്നരയോടെ താൻ ദേവികയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ സതീഷ് യുവതി മരണപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമായിരുന്നു സ്റ്റേഷനിലേക്ക് എത്തിയത്. വർഷങ്ങളായി ദേവികയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ സതീഷ്, തങ്ങൾക്ക് വിവാഹിതരാകാൻ കഴിയാതെ പോവുകയായിരുന്നുവെന്നും വെളിപ്പെടുത്തിയതായി ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ പറയുന്നു. മാതൃഭൂമിയോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഒരപകടം പറ്റി കിടപ്പിലായപ്പോൾ താൻ തന്നെയാണ് അവളോട് മറ്റൊരു കല്യാണം കഴിക്കാൻ പറഞ്ഞതെന്നും പിന്നീട് താനും വേറെ കല്യാണം കഴിച്ചുവെന്നും അയാൾ പറഞ്ഞു. തന്റെ ഭാര്യയെ ഡിവോഴ്സ് ചെയ്യണമെന്ന് ദേവിക സ്ഥിരമായി നിർബന്ധിച്ചത് കൊണ്ടാണ് അവളെ കൊന്നതെന്നായിരുന്നു സതീഷ് പോലീസിനോട് പറഞ്ഞത്. ഇത് കേട്ടതും ‘ന്റെ ചങ്ങായീ, ഒന്നു സ്റ്റേഷനിൽ വന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നല്ലായിരുന്നോ. ജീവനെടുക്കണമായിരുന്നോ’ എന്ന് ഷൈൻ പ്രതിയോട് ചോദിച്ചു. എന്നാൽ, ആ ചോദ്യം പ്രതിയെ തളർത്തിയെന്നും അയാൾ പൊട്ടിക്കരഞ്ഞുവെന്നും പോലീസ് പറയുന്നു.

അതേസമയം, ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച് വരുത്തുകയായിരുന്നു. ബലംപ്രയോഗിച്ചാണ് സതീഷ് ദേവികയെ ലോഡ്ജിലേക്ക് കൊണ്ട് പോയതെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ലോഡ്ജില്‍ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനായുള്ള ആസൂത്രണം ഏത് വിധത്തില്‍ നടത്തിയെന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button