തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐയുടെ ആള്‍മാറാട്ടം വിവാദമായതോടെ തിരുത്തി പ്രിന്‍സിപ്പല്‍. യുയുസിയുടെ പേര് നല്‍കിയതില്‍ പിശക് പറ്റി എന്ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. പിശക് പറ്റി എന്ന് പ്രിന്‍സിപ്പല്‍ കേരള സര്‍വകലാശാലയെ അറിയിച്ചു. തെരെഞ്ഞെടുക്കപ്പെട്ട യുയുസി അനഘ രാജി വെക്കുക ആണ് ഉണ്ടായതെന്ന് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജു പറഞ്ഞു. സര്‍വകലാശാലക്ക് അയച്ച പേരില്‍ പിശക് പറ്റി തിരുത്തി അയച്ചു എന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. പ്രിന്‍സിപ്പലിനോട് അടിയന്തിരമായി നേരിട്ട് ഹാജരാകാന്‍ കേരള സര്‍വകലാശാല ആവശ്യപ്പെട്ടു.
Read Also: ‘പ്രവാസിയായ ഭർത്താവിനൊപ്പം ജീവിക്കാൻ വയ്യ’; ശല്യം സഹിക്കാതെയാണ് ദേവികയെ കൊലപ്പെടുത്തിയതെന്ന് സതീഷ്
യുയുസി ആയി ജയിച്ച അനഘക്ക് പകരം കോളേജില്‍ നിന്ന് നല്‍കിയത് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു. വിവാദമായപ്പോള്‍ പിശക് എന്നുപറഞ്ഞു തടി ഊരാന്‍ ആണ് പ്രിന്‍സിപ്പലിന്റെ ശ്രമം. സര്‍വകലാശാല തെരഞ്ഞെടുപ്പ് നടപടിയില്‍ അടക്കം സംശയം കാണുന്നുവെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും കേരള സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.
Post Your Comments