Latest NewsKeralaNews

ഷൊർണൂരിൽ ട്രെയിനിൽ വെച്ച് യുവാവിനെ ആക്രമിച്ച പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്, മദ്യത്തിനും അടിമ

പാലക്കാട്: ഷൊർണൂരിൽ ട്രെയിനിൽ വെച്ച്  യുവാവിനെ ആക്രമിച്ച പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. മദ്യത്തിന് അടിമയാണ് പ്രതി സിയാദ്. തൃശ്ശൂരിൽ ട്രാഫിക് പൊലീസുകാരനെ മർദിച്ച കേസിൽ അടക്കം പ്രതിയാണ് ഇയാൾ.

റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ആണ് സിയാദ് ഉറങ്ങാറുള്ളത്. സൗജന്യ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് ശീലമെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി. പട്ടാമ്പി കോടതിയിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാളെ വൈകാതെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് ഷൊർണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ മാത്യു അറിയിച്ചു.

കഴിഞ്ഞ ദിവസം മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോൾ പ്രതി സിയാദ് കുപ്പി കൊണ്ട് കുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button