Latest NewsKeralaNews

മലപ്പുറത്ത് നായയെ ബൈക്കിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു: അന്വേഷണം ആരംഭിച്ച് പൊലീസ്

മലപ്പുറം: മലപ്പുറത്ത് നായയെ ബൈക്കിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു. മലപ്പുറം ചുങ്കത്തറയിൽ ഇന്നലെ രാത്രിയാണ് ഒരു കിലോമീറ്ററോളം നായയെ റോഡിലൂടെ വലിച്ചിഴച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്. നായയെ കെട്ടിവലിയ്‌ക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ് ബൈക്കിനെ പിൻതുടർന്ന് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവാവ് തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും വീഡിയോ എടുക്കുകയും ചെയ്തു.

നായയെ തൊടാൻ പറ്റാത്തതിനാലാണ് വലിച്ചിഴച്ചത് എന്നാണ് ബൈക്കിലുണ്ടായിരുന്ന ആളുടെ ന്യായീകരണം. ഈ ചെയ്യുന്നത് ക്രൂരമാണെന്ന് യുവാവ് പല തവണ പറയുന്നത് ദൃശ്യത്തിൽ വ്യക്തമാണെങ്കിലും ബൈക്കിലുള്ളയാൾ ഇതൊന്നും സമ്മതിച്ചില്ല.

വലിച്ചിഴയ്‌ക്കുന്ന സമയത്ത് നായയ്‌ക്ക് ജീവനുണ്ടായിരുന്നതായി യുവാവ് പറഞ്ഞു. യുവാവ് വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ  ഇടക്കര പോലീസ് സ്റ്റേഷനിൽ നിന്ന് യുവാവിന്റെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തി.

ബൈക്കിന്റെ നമ്പർ വീഡിയോയിൽ വ്യക്തമാണ്. നിലവിൽ ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button