ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

കലാകാരന്മാരെ വിലക്കാൻ സാധിക്കില്ല, അവർക്ക് അവസരങ്ങൾ കിട്ടിക്കൊണ്ടേയിരിക്കും: ലുക്മാൻ അവറാൻ

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസി ഷെയിൻ നി​ഗം എന്നിവരെ സിനിമ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ലുക്മാൻ അവറാൻ രംഗത്ത്. കലാകാരന്മാരെ വിലക്കാനാകില്ലെന്നും ഭൂമിയുള്ള കാലത്തോളം അവർക്ക് അവസരങ്ങൾ ലഭിക്കുമെന്നും ലുക്മാൻ പറഞ്ഞു.

‘കലാകാരന്മാരെ അങ്ങനെ വിലക്കാനൊന്നും സാധിക്കില്ല. അവർക്ക് പല അവസരങ്ങളും ലഭിച്ചു കൊണ്ടേയിരിക്കും. വ്യക്തിപരമായിട്ടോ സംഘടനാപരമായോ തീരുമാനങ്ങൾ എടുക്കാം. കലാകാരന്മാർക്ക് അടച്ചിട്ടില്ല വാതിലുകൾ ഇല്ല. ഭൂമി ഉള്ളിടത്തോളം അവർക്ക് അവസരങ്ങൾ കിട്ടിക്കൊണ്ടേയിരിക്കും. ഇപ്പോൾ നടക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല. ഈ പറഞ്ഞ ആർട്ടിസ്റ്റുകളുമായി ഞാൻ ഒന്നോ രണ്ടോ സിനിമകൾ ചെയ്തിട്ടുണ്ട്. അവിടെ അങ്ങനത്തെ ഒരു പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. എന്ന് കരുതി അപ്പുറത്തെ സൈഡ് എന്താണ് എന്നറിയാതെ നമുക്ക് ഒന്നും പറയാനും പറ്റില്ല’, ലുക്മാൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button