
നിരവധി തട്ടിപ്പുകൾ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ഇടമാണ് സൈബർ ലോകം. സാങ്കേതികവിദ്യയിൽ ആവശ്യമായ പരിജ്ഞാനം ഇല്ലാത്തവരെ ലക്ഷ്യമിട്ട് ഒട്ടനവധി തട്ടിപ്പുകൾ നടക്കാറുണ്ട്. എന്നാൽ, സാങ്കേതിക വിദ്യാ പരിജ്ഞാനം ഉള്ളവരെ ലക്ഷ്യമിട്ടാണ് ഇത്തവണ തട്ടിപ്പുകാർ വല വിരിച്ചിരിക്കുന്നത്. ഇത്തരത്തിൽ സൈബർ തട്ടിപ്പിൽ വീണ ഐടി ഉദ്യോഗസ്ഥന് ലക്ഷങ്ങളാണ് നഷ്ടമായത്. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാം.
ഗുഡ്ഗാവിലെ ഒരു ഐടി ഉദ്യോഗസ്ഥനാണ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. യൂട്യൂബിൽ വീഡിയോകൾ ലൈക്ക് ചെയ്തു അധിക വരുമാനം ഉണ്ടാക്കാമെന്നതാണ് സന്ദേശത്തിന്റെ ഉള്ളടക്കം. വാഗ്ദാനങ്ങളിൽ പ്രലോഭിതനായ ഐടി ഉദ്യോഗസ്ഥനെ തട്ടിപ്പുകാർ ടെലഗ്രാം ഗ്രൂപ്പിൽ ചേർക്കുകയായിരുന്നു. നാല് പേർ അംഗമായിട്ടുള്ള ടെലഗ്രാം ഗ്രൂപ്പിൽ ആകർഷകമായ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് പണം നിക്ഷേപിക്കാൻ ഐടി ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ ഇയാൾ ലക്ഷങ്ങളാണ് കൈമാറ്റം ചെയ്തത്.
Also Read: ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കള്‍ മരിച്ചു
42 ലക്ഷം രൂപ നിക്ഷേപിച്ചാൽ ലാഭമായി 62 ലക്ഷം രൂപയാണ് തട്ടിപ്പുകാർ ഉറപ്പു നൽകിയത്. ഇതിനെ തുടർന്ന് 42,31,600 രൂപ തന്റെയും ഭാര്യയുടെയും അക്കൗണ്ടിൽ നിന്ന് കൈമാറ്റം ചെയ്യുകയായിരുന്നു. എന്നാൽ, വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം ഐടി ഉദ്യോഗസ്ഥൻ മനസിലാക്കുന്നത്. തുടർന്ന് പോലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു. സൈബർ മേഖലയിൽ പ്രവർത്തിക്കുന്ന ഐടി ഉദ്യോഗസ്ഥൻ തന്നെ ഇങ്ങനെയൊരു തട്ടിപ്പിന് ഇരയായി എന്നതാണ് ഏവരെയും അതിശയിപ്പിക്കുന്ന കാര്യം.
Post Your Comments