Latest NewsNewsInternationalKuwaitGulf

സിക്ക് ലീവ് എടുക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കി: ജീവനക്കാരന് തടവുശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി: സിക്ക് ലീവ് എടുക്കാൻ വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷം കഠിന തടവാണ് കോടതി വിധിച്ച ശിക്ഷ. കുവൈത്തിലാണ് സംഭവം. കേസിന്റെ വിചാരണ പൂർത്തിയാക്കിയ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

Read Also: ഇന്ത്യയെ വിഭജിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യ ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്ക് ആദരാജ്ഞലികള്‍:ജിതിന്‍ ജേക്കബ്

വ്യാജ രേഖ ചമച്ച് അനധികൃതമായി ലീവുകൾ സമ്പാദിച്ച കേസുകളിൽ കോടതി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ കേസിൽ നേരത്തെ പ്രതിയെ ജാമ്യത്തിൽ വിടാനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു. അവധി എടുക്കാനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ദിവസങ്ങളിൽ ഇയാൾ രാജ്യത്തെ ഒരു സർക്കാർ, സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇയാൾക്ക് തടവുശിക്ഷ വിധിച്ചത്.

Read Also: മുസ്ലിം ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ വെച്ചാൽ മതി: സിപിഎമ്മിന് മറുപടിയുമായി കെ എം ഷാജി

shortlink

Related Articles

Post Your Comments

Related Articles


Back to top button