KeralaLatest NewsNews

മുസ്ലിം ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ വെച്ചാൽ മതി: സിപിഎമ്മിന് മറുപടിയുമായി കെ എം ഷാജി

കോഴിക്കോട്: സിപിഎമ്മിന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. മുസ്ലിം ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ വെച്ചാൽ മതിയെന്ന് കെ എം ഷാജി പറഞ്ഞു. മുസ്ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണെന്ന എംവി ഗോവിന്ദന്റെ പരാമർശം അംഗീകാരമാണെന്നും അദ്ദേഹം അറിയിച്ചു.

Read Also: അവളുടെ കല്യാണം ആരെയും വിളിക്കാന്‍ പറ്റില്ലല്ലോ, അതുകൊണ്ട് സഞ്ചയനത്തിന് എല്ലാവരെയും വിളിക്കുകയാണ്: കുറിപ്പ്

ബിജെപിക്കെതിരെ ഒന്നിക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടുന്നത്. എന്നാൽ സിപിഎമ്മിന്റെ വാക്കുകളിൽ ആത്മാർത്ഥതയില്ല. ആരുമായും ഒന്നിക്കാത്ത പാർട്ടി സിപിഎമ്മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് നിലപാടുകളെ ലീഗ് പലപ്പോഴും വിമർശിച്ച് സംസാരിച്ചിട്ടുണ്ട്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മുതലാളി പറഞ്ഞത് അനുസരിച്ച് മൂളി നിൽക്കൽ അല്ല ജനാധിപത്യമെന്നും സിപിഐയെ പോലെ സിപിഎം പറയുന്നത് കേട്ട് നിൽക്കുന്ന പാർട്ടിയല്ല ലീഗെന്ന് ഗോവിന്ദൻ മാഷ് മനസിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് കുറ്റിച്ചിറയിൽ ലീഗ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: പൊതുസ്ഥലത്ത് മാലിന്യംതള്ളൽ: വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി എം ബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button