Latest NewsKeralaNews

ഇന്ത്യയെ വിഭജിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യ ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്ക് ആദരാജ്ഞലികള്‍:ജിതിന്‍ ജേക്കബ്

പിന്നില്‍ ചില മാധ്യമ പ്രവര്‍ത്തകരും, മത മൗലിക വാദികളും, കമ്മ്യൂണിസ്റ്റുകാരും

കൊച്ചി: ഇന്ത്യയെ വിഭജിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യ ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്ക് ആദരാജ്ഞലികള്‍ നേര്‍ന്ന് ജിതിന്‍ കെ ജേക്കബിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്തായത്തോടെ ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യ’ ‘കട്ടിങ്ങ് സൗത്ത്’ ‘ദ്രാവിഡ ഐക്യം’ തുടങ്ങിയ വിഘടനവാദ സ്വഭാവമുള്ള അല്ലെങ്കില്‍ അത്തരം ആശയങ്ങള്‍ പേറുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്നതിനെതിരെയാണ് ജിതിന്‍ ജേക്കബിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

Read Also: സംഘപരിവാർ ഭയപ്പെടുന്ന ചരിത്രം കേരളത്തിലെ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കും: മുഖ്യമന്ത്രി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്തായത്തോടെ ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യ’ ‘കട്ടിങ്ങ് സൗത്ത്’ ‘ദ്രാവിഡ ഐക്യം’ തുടങ്ങിയ വിഘടനവാദ സ്വഭാവമുള്ള അല്ലെങ്കില്‍ അത്തരം ആശയങ്ങള്‍ പേറുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. പച്ചയ്ക്ക് പറഞ്ഞാല്‍ ഇന്ത്യയെ വിഭജിച്ച് ദക്ഷിണ ഇന്ത്യ കേന്ദ്രീകരിച്ച് പുതിയ ഒരു രാജ്യം രൂപീകരിക്കുക എന്നതാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി ഈ നീക്കം നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക മാധ്യമ പ്രവര്‍ത്തകരും, ഇസ്ലാമിക മത മൗലിക വാദികളും, സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും, കമ്മ്യൂണിസ്റ്റുകാരുമാണ്’.

‘1948 ല്‍ കമ്മ്യൂണിസ്റ്റുകാര്‍ നടപ്പാക്കാന്‍ നോക്കി പരാജയപ്പെട്ടത് ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഒപ്പം ചേര്‍ന്ന് വേറൊരു രീതിയില്‍ നടപ്പിലാക്കാന്‍ നോക്കുന്നു.. സത്യത്തില്‍ ചിരിയാണ് വരുന്നത്. ഇന്ത്യയെ വിഭജിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യ ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്ക് ആദ്യമേ ആദരാജ്ഞലികള്‍ നേരട്ടെ.. ?? മൂവാറ്റുപുഴയില്‍ നിന്ന് എറണാകുളം വരെ പോലും പോകാത്തവന്മാരാണ് ഇന്ത്യയെ വിഭജിക്കാന്‍ പോകുന്നത്. ചുമ്മാ ആലോചിച്ച് ചിരിക്കാന്‍ ചില കാര്യങ്ങള്‍ പറയാം:-

ജനങ്ങളുടെ ഇടയില്‍ വിഘടനവാദം വളര്‍ത്താന്‍ എല്ലാ വിഷയങ്ങളിലും ഹിന്ദി ബെല്‍റ്റ് – നോണ്‍ ഹിന്ദി ബെല്‍റ്റ് ഇവര്‍ എടുത്തിടും. സത്യത്തില്‍ പല നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക ഭാഷ ഹിന്ദിയല്ല. മറാത്തി, ഗുജറാത്തി, രാജസ്ഥാനി, ഉര്‍ദു, ബോജ്പുരി, ആസാമീസ്, ബംഗാളി, തുളു, കൊങ്കിണി, ഒഡിയ എന്ന് തുടങ്ങി നിരവധി പ്രാദേശിക ഭാഷകള്‍ ഉണ്ട്. അതേസമയം എല്ലാവര്‍ക്കും ഹിന്ദി അറിയുകയും ചെയ്യാം’.

‘തമിഴ് നാടിന്റെ വടക്കന്‍ മേഖലയായ വെല്ലൂര്‍, വടക്കന്‍ കര്‍ണാടക, തെല്ലങ്കാന, ആന്ധ്ര ഇവിടെയെല്ലാം ജനങ്ങള്‍ ഹിന്ദി ഉപയോഗിക്കും. അതേസമയം ഇവരുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യയില്‍’ എത്ര ഭാഷ ഉണ്ടാകും? അറബി, മലയാളം, കന്നട, തമിഴ്, തെലുങ്ക്… ഭാഷപരമായി സാമ്യമില്ല. സ്വന്തം ഭാഷയെ കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് തമിഴരും, കന്നടികരും, തെലുങ്കരും. സാംസ്‌ക്കാരികമായി കേരളവും മറ്റു സംസ്ഥാനങ്ങളും ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്. മലയാളികള്‍ ഒഴികെയുള്ള മറ്റ് ദക്ഷിണ ഇന്ത്യക്കാര്‍ക്ക് അവരുടെ സംസ്‌ക്കാരം വിട്ടൊരു കളിയില്ല’.

‘സാമ്പത്തികപരമായി ഒട്ടും യോജിക്കാന്‍ കഴിയില്ല. ഇനിയിപ്പോള്‍ മതപരമായോ ജാതിപരമായോ പറ്റുമോ, അതുമില്ല. ഇനി രാഷ്ട്രീയത്തിലേക്ക് വന്നാലോ, കര്‍ണാടകയില്‍ ഒഴികെ എല്ലായിടത്തും ഭരണം കുടുംബ പാര്‍ട്ടികളാണ് (കേരളത്തിലും ഇപ്പോള്‍ അങ്ങനെ ആണല്ലോ ). ആന്ധ്രയും തെലങ്കാനയും തമ്മില്‍ പ്രശ്‌നങ്ങള്‍ ആണ്, കര്‍ണാടകയും തമിഴ്‌നാടും തമ്മിലും, കേരളവും തമിഴ്‌നാടും തമ്മിലും നിരവധി പ്രശ്‌നങ്ങള്‍ നിലവിലുണ്ട്.അതൊക്കെ പോട്ടെ, ഈ പുതിയ രാജ്യത്തെ രാജാവ് ആരായിരിക്കും? കെ ഭൂതന്‍ രാജാവ് അല്ലെങ്കില്‍ അമീര്‍ ആയാല്‍ സ്റ്റാലിന്‍ സഹിക്കുമോ? KCR പ്രധാനമന്ത്രി ആയാല്‍ കെ ഭൂതന്‍ എന്ത് ചെയ്യും?’

‘നിരവധി യുദ്ധങ്ങളിലൂടെ കടന്നു വന്നവരാണ് ദക്ഷിണ ഇന്ത്യക്ക് പുറത്ത് ഉള്ളവര്‍. അവര്‍ക്ക് ഇപ്പോഴും യുദ്ധം ഒരു ഹരമാണ്. ദക്ഷിണ ഇന്ത്യക്കാര്‍ പൊതുവെ അക്കാര്യത്തില്‍ ദുര്‍ബലരാണ്. സമാധാന പ്രിയരാണ് ദക്ഷിണ ഇന്ത്യക്കാര്‍. ഇനി, മുഗള്‍ സാമ്രാജ്യത്തെ വിറപ്പിച്ച സിഖ്കാരും, ഗൂര്ഖകളുടെ പിന്തുണയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദികളും വിഭജന ആവശ്യം ഉയര്‍ത്തിയിട്ട് എന്തായി എന്ന് നമുക്ക് അറിയാം. അപ്പോഴാണ് കേരളത്തിലെ കുറച്ച് കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക മാധ്യമ പ്രവര്‍ത്തകരും, ബുദ്ധിജീവികളും, സുടാപ്പികളും, അന്തങ്ങളും ചേര്‍ന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് സൗത്ത് ഇന്ത്യ ഉണ്ടാക്കാന്‍ പോകുന്നത്’. ??

‘കമ്മ്യൂണിസ്റ്റുകാര്‍ക്ക് കേരളത്തിന്റെ ഭരണം കൂടി പോയിക്കിട്ടുന്നതോടെ ഇന്ത്യയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് ഭീകരത പൂര്‍ണമായും തുടച്ചു നീക്കപ്പെടും. തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവും ഉണ്ടാകും അത് മുതലെടുത്ത് ഇന്ത്യയുടെ പരമാധികാരത്തെ തൊട്ടു കളിക്കാന്‍ നോക്കിയാല്‍, അങ്ങനെ ശ്രമിച്ചവര്‍ക്ക് എന്ത് പറ്റിയോ അത് തന്നെ ആകും നിങ്ങളെയും കാത്തിരിക്കുക. ഗള്‍ഫ് പണത്തിന്റെ ഹുങ്കില്‍ $3.5 ട്രില്യണ്‍ വരുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ, 6 ലക്ഷം കോടി രൂപയുടെ സൈനിക ബഡ്ജറ്റ് ഉള്ള ഇന്ത്യയോട് മുട്ടാന്‍ നില്‍ക്കരുത’്.

‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യയെക്കാളും വലിയ ലക്ഷ്യമായ ഇന്ത്യയെ മുഴുവനായും 2047 ല്‍ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ഇതിലും വലിയ ഡയലോഗുകളും, സന്നാഹങ്ങളുമായി നടന്നവര്‍ ഒരു സുപ്രഭാതത്തില്‍ NIA വന്നപ്പോള്‍ ഒരക്ഷരം മിണ്ടാതെ തീഹാറിലേക്ക് മാര്‍ച്ച് ചെയ്തു പോയി. എല്ലാം അവിടെ കിടന്ന് പുഴുത്ത് ചാകത്തെ ഉള്ളൂ. ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതിയായ തീവ്രവാദിയെ കോണ്‍ഗ്രസ് വന്നതോടെ തുറന്നു വിടുമെന്നാണോ നിങ്ങള്‍ കരുതുന്നത്. ?? എന്തായാലും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കട്ടെ. ഫണ്ടിങ്ങ് അല്ലാതെ സുഡാപ്പികളെ കൊണ്ട് ഇനി കാര്യമായി ഒന്നും ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നില്ല. കമ്മികള്‍ തന്നെ വിപ്ലവം ഏറ്റെടുത്ത് നടത്തണം’.

‘വിപ്ലവം ഇന്ന് വരും നാളെ വരും എന്ന് പറയാന്‍ തുടങ്ങിയിട്ട് കുറെയായി. ജ്യോതിയും വരുന്നില്ല, തീയും വരുന്നില്ല. വിപ്ലവം നടത്താന്‍ ഇപ്പോഴും വാരികുന്തം തന്നെ കയ്യില്‍? സാമ്രാജ്യത്വ വിരുദ്ധ സഖാവ് അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് ആരോഗ്യ രംഗത്തെ ‘ലോകാത്ഭുതം’ ആയ ക്യൂബയില്‍ പോകുന്നുണ്ടല്ലോ, ഇവിടുന്ന് പോകുമ്പോള്‍ കുറച്ചു പാരസെറ്റമോള്‍ ഗുളിക കൊണ്ടുപോയി ആരോഗ്യ രംഗത്തെ ‘അത്ഭുത രാജ്യ’ത്തിനു കൊടുക്കുക, (അത്രയ്ക്ക് ഗതികേട് ആണേ അവിടെ) പകരം അവിടെ നിന്ന് പഴയ സോവിയറ്റ് യൂണിയന്‍ നിര്‍മിത തകര വല്ലതും കിട്ടുമോ എന്ന് നോക്ക്. അത് കൊണ്ടുവന്ന് എങ്കിലും ഇവിടെ ബിപ്ലവം നടത്തി നോക്ക്..???? എന്തായാലും ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യ’ രാജ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി മുന്‍കൂര്‍ ആദരാജ്ഞലികള്‍’ ??

shortlink

Related Articles

Post Your Comments

Related Articles


Back to top button