എറണാകുളം: മറൈന്‍ഡ്രൈവില്‍ ആളുകളെ അമിതമായി കയറ്റിയ രണ്ടു ബോട്ടുകള്‍ സെന്‍ട്രല്‍ പോലീസിന്റെ പിടിയില്‍. സെന്റ് മേരിസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടികൂടിയത്.
Read Also: പൊതുസ്ഥലത്ത് മാലിന്യംതള്ളൽ: വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി എം ബി രാജേഷ്
ഇതിന്റെ ജീവനക്കാരായ നിഖില്‍, ഗണേഷ് എന്നിവാരെ പോലീസ് അറസ്റ്റ് ചെയ്തു. 13 പേരെ കയറ്റാന്‍ അനുമതിയുള്ള സെന്റ് മേരീസ് എന്ന ബോട്ടില്‍ 40 തോളം പേരെ കയറ്റിയാണ് സര്‍വ്വീസ് നടത്തിയത്.
തുടര്‍ന്ന് പോലീസ് പരിശോധന നടത്തുന്നുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സന്ധ്യ എന്ന ബോട്ട് പോകുകയും പകുതി ആളുകളെ ഈ ബോട്ടിലേക്ക് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഈ രണ്ട് ബോട്ടുകളും തിരിച്ചെത്തിയ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെന്‍ട്രല്‍ പോലീസ് ബോട്ടിന്റെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം നിയലംഘനങ്ങള്‍ താനൂര്‍ ദുരന്തത്തിന് ശേഷവും സംസ്ഥാനത്ത് പലയിടത്തും നടക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments