Latest NewsNewsInternational

വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നത് ലോകത്തെ കൂടുതൽ അപകടത്തിലാക്കും: ജസ്റ്റിൻ ട്രൂഡോ

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യയ്ക്കെതിരെ വിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡ എല്ലായ്പ്പോഴും നിയമവാഴ്ചയ്‌ക്കായി എപ്പോഴും നിലകൊള്ളുമെന്നും ട്രൂഡോ പറഞ്ഞു. വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നത്, ലോകത്തെ കൂടുതൽ അപകടത്തിലാക്കുമെന്നും നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനായി ഇന്ത്യയിലേക്കും യുഎസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളിലേക്കും എത്തിയെന്നും ട്രൂഡോ പറഞ്ഞു.

‘നിജ്ജാറിന്റെ കൊലപാതകം ഞങ്ങൾ വളരെ ഗൗരവമായി എടുത്ത കാര്യമാണ്. നിയമപാലകരും അന്വേഷണ ഏജൻസികളും അവരുടെ ജോലി ചെയ്യുന്നത് തുടരുന്നതിനാൽ ഞങ്ങൾ എല്ലാ സഖ്യകക്ഷികളുമായും നല്ലരീതിയിൽ പ്രവർത്തിക്കും. കാനഡ എല്ലായ്പ്പോഴും നിയമവാഴ്ചയ്ക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യമാണ്. വലിയ രാജ്യങ്ങൾക്ക് അന്താരാഷ്ട്ര നിയമം ലംഘിക്കാൻ കഴിയുമെങ്കിൽ, അത് ലോകത്തെ കൂടുതൽ അപകടത്തിലാക്കും,’ ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.

വയോധികൻ ഓടിക്കൊണ്ടിരുന്ന വന്ദേഭാരതിന് മുന്നിൽപ്പെട്ടു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

40 ലധികം കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച ഇന്ത്യ, വിയന്ന കൺവെൻഷൻ ലംഘിച്ചുവെന്നും ഈ നീക്കം നിരാശാജനകമാണെന്നും ട്രൂഡോ പറഞ്ഞു.

‘ഞങ്ങളുടെ വീക്ഷണകോണിൽ നിന്ന് ഈ പ്രശ്‌നത്തെക്കുറിച്ച് ചിന്തിക്കൂ. കനേഡിയൻ മണ്ണിൽ വന്ന് ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ആരോപിക്കാൻ ഞങ്ങൾക്ക് മതിയായ കാരണങ്ങളുണ്ട്. ഈ വിഷയത്തിലുള്ള ഇന്ത്യയുടെ പ്രതികരണവും വിയന്ന കൺവെൻഷൻ പ്രകാരമുള്ള ഉടമ്പടികൾ ലംഘിച്ചുകൊണ്ട് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടിയും ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്,’ ജസ്റ്റിൻ ട്രൂഡോ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button