ബംഗളുരു: കർണാടകയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി കോൺഗ്രസ് വീണ്ടും ശക്തി തെളിയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് ആഹ്ലാദപ്രകടനത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. സംഭവം വിവാദമായതോടെ കണ്ടാൽ അറിയുന്നവർക്കെതിരെ പൊലീസ് കേസെടുത്തു.
ബെലഗാവിയിലെ തിലക്‌വാദി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് കോൺഗ്രസ് അനുഭാവികൾ തങ്ങളുടെ വിജയം ആഘോഷിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവർക്കിടയിൽ നിന്നും ചില ആളുകൾ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രവർത്തകരും പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഐപിസി സെക്ഷൻ 153 പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെയ് 10 ന് നടന്ന 224 അംഗ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടി കോൺഗ്രസ് വിജയിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്. ബിജെപി 65 ഉം ജെഡിഎസ് 19 ഉം സീറ്റുകൾ വീതം നേടി.
Post Your Comments