
തിരുവനന്തപുരം: വന്ദേഭാരതില്‍ യാത്രക്കാര്‍ കൂടുന്നു. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്കുള്ള ടിക്കറ്റിനാണ് ആവശ്യക്കാര്‍ കൂടുതല്‍. 230 ശതമാനമാണ് സീറ്റ് ബുക്കിംഗ്. തിരുവനന്തപുരം കാസര്‍കോട് ടിക്കറ്റിനേക്കള്‍ കൂടുതല്‍ പേര്‍ മധ്യദൂര യാത്രകള്‍ക്കായും ബുക്ക് ചെയ്യുന്നുണ്ട്. തിരുവനന്തപുരം എറണാകുളം ടിക്കറ്റിനാണ് ആവശ്യക്കാര്‍ കൂടുതല്‍. കേരളത്തില്‍ വന്ദേഭാരതിന് ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് കാണിക്കുന്നതെന്ന് റെയില്‍വേ പറയുന്നു.
Read Also: സുഹൃത്തുക്കൾക്കൊപ്പം ചൂണ്ടയിടാൻ പോയ ആദിവാസി ബാലൻ തോട്ടിൽ മുങ്ങി മരിച്ചു
ചെയര്‍കാറില്‍ ഈ മാസം 28വരെയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ ജൂണ്‍ 16വരെയും ബുക്കിംഗ് തീര്‍ന്നു. തിരുവനന്തപുരത്ത് നിന്നും ചെയര്‍കാറില്‍ 1590 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 2880 രൂപയുമാണ് നിരക്ക്. ഏപ്രില്‍ 28ന് സര്‍വ്വീസ് ആരംഭിച്ച ശേഷം 60000 പേര്‍ വന്ദേഭാരതില്‍ യാത്ര ചെയ്തു. ആദ്യ രണ്ടാഴ്ച 27000 പേരാണ് യാത്ര ചെയ്തത്. 32000 പേര്‍ സീറ്റ് ബുക്ക് ചെയ്‌തെങ്കിലും
5000 പേര്‍ യാത്ര മാറ്റുകയായിരുന്നു.
Post Your Comments