IdukkiKeralaNattuvarthaLatest NewsNews

സുഹൃത്തുക്കൾക്കൊപ്പം ചൂണ്ടയിടാൻ പോയ ആദിവാസി ബാലൻ തോട്ടിൽ മുങ്ങി മരിച്ചു

മാങ്കുളം താളും കണ്ടം ആദിവാസി കോളനിയിലെ ബാബുവിന്റെ മകൻ അനൂപ് (17) ആണ് മരിച്ചത്

അടിമാലി: സുഹൃത്തുക്കൾക്കൊപ്പം ചൂണ്ടയിടാൻ പോയ ആദിവാസി ബാലൻ തോട്ടിൽ മുങ്ങി മരിച്ചു. മാങ്കുളം താളും കണ്ടം ആദിവാസി കോളനിയിലെ ബാബുവിന്റെ മകൻ അനൂപ് (17) ആണ് മരിച്ചത്.

Read Also : ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസ്: അടിയന്തരാവസ്ഥ ഇതിന്റെ ഭാഗമായിരുന്നുവെന്ന് എംവി ഗോവിന്ദൻ

ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. അനൂപ് നാല് സുഹൃത്തുക്കളോടൊപ്പമാണ് ചൂണ്ടയിടാൻ താളും കണ്ടത്തിനും മൂത്താശ്ശേരിക്കും ഇടയിലെ തോട്ടിൽ പോയത്. കല്ലിൽ നിന്നും മറ്റൊരു കല്ലിലേക്ക് ചാടി മാറുന്നതിനിടെ കാൽ വഴുതി തോട്ടിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ കരക്കെത്തിച്ച് അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ജനാധിപത്യം പാകിസ്ഥാനില്‍ ഏറ്റവും മോശം അവസ്ഥയില്‍, ഇനി പ്രതീക്ഷ കോടതിയില്‍: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

അടിമാലി പൊലീസ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: ലീല. സഹോദരങ്ങൾ: അബി, അനൂപ്, അതുല്യ, അഭിജിത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button