KeralaLatest NewsNews

ഒരു ഡോസ് മരുന്നിന് 10 ലക്ഷം രൂപ വേണം: ഭർത്താവിന്റെ രോഗാവസ്ഥയെക്കുറിച്ച് കാർത്തിക

അച്ഛന്‍ എന്നെ കയറി പിടിക്കാന്‍ ശ്രമിക്കുമായിരുന്നു

ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുക്കാനെത്തിയ കാർത്തിക തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവച്ചത് ചർച്ചയാകുന്നു. അമ്മ മരിച്ചതോടെയാണ് ജീവിതം പോരാട്ടമായി മാറിയതെന്ന് കാര്‍ത്തിക പറയുന്നു. ഭർത്താവിന്റെ ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണമെന്ന് ഷോയിൽ കാർത്തിക പങ്കുവച്ചു.

‘ഒരു ഡോസ് മരുന്നിന് 10 ലക്ഷം രൂപ വേണം. 2 ഡോസ് മരുന്ന് കൊടുക്കണം. ഈ മരുന്ന് കൊടുത്താല്‍ അസുഖം പൂര്‍ണമായും മാറില്ല, ഇനി അസുഖം കൂടില്ല. നിലവിലെ അവസ്ഥയില്‍ നിന്നും മാറ്റമുണ്ടാവും. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്് കൂടി വരികയാണ്. ഭര്‍ത്താവിന്റെ അസുഖത്തെക്കുറിച്ചോ എന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ ഞാന്‍ അനിയത്തിയോട് പറഞ്ഞിട്ടില്ല. അവളും വിഷമിക്കണ്ടല്ലോ എന്ന് കരുതിയാണ് പറയാതിരുന്നത്’- കാര്‍ത്തിക പറയുന്നു.

read also: പെരുമ്പാവൂർ സ്റ്റേഷനിൽ പ്രതികളുടെ മർദ്ദനത്തിൽ എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്ക്

കാർത്തികയുടെ ജീവിത കഥ ഇങ്ങനെ, ‘അമ്മ മരിക്കുമ്പോള്‍ ഞാന്‍ എട്ടാം ക്ലാസിലായിരുന്നു. അമ്മയുടെ ആരോഗ്യ കാര്യങ്ങളിലൊന്നും അച്ഛന് ശ്രദ്ധയുണ്ടായിരുന്നില്ല. സ്വര്‍ണ്ണ പണിക്കാരനാണ്, കൃത്യസമയത്തൊന്നും ചെയ്ത് കൊടുക്കാറില്ലായിരുന്നു. അമ്മ മരിച്ചതിന് ശേഷമാണ് അച്ഛന്‍ മദ്യപാനിയായതും സ്വഭാവത്തില്‍ മാറ്റം വന്നതുമെന്നും അവര്‍ പറയുന്നു.

ദാരിദ്രമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അമ്മയുടെ അച്ഛന്‍ എപ്പോഴും സഹായിക്കുമായിരുന്നു. അദ്ദേഹത്തിന് സെക്രട്ടറിയേറ്റില്‍ ജോലിയുണ്ടായിരുന്നു. 35 പവന്‍ കൊടുത്താണ് അമ്മയെ വിവാഹം ചെയ്തത്. അച്ഛന്‍ അതൊക്കെ വിറ്റു. അപ്പൂപ്പന്‍ തന്ന സ്ഥലത്ത് വീടൊക്കെ വെച്ചിരുന്നു. അമ്മ മരിച്ചതോടെയാണ് ഞങ്ങള്‍ അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയത്. അവിടത്തെ ജീവിതവും കഷ്ടപ്പാടായിരുന്നു. ആ വീട്ടിലെ എല്ലാ ജോലികളും എന്നെക്കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു. ഭക്ഷണം പോലും കൃത്യമായി തരാറില്ലായിരുന്നു.

അച്ഛന്‍ എന്നെ കയറി പിടിക്കാന്‍ ശ്രമിക്കുമായിരുന്നു. അനിയത്തിയെ അച്ഛന്‍ പ്രൊട്ടക്റ്റ് ചെയ്ത് അവള്‍ക്ക് വേണ്ടതെല്ലാം വാങ്ങിച്ച് കൊടുക്കുമായിരുന്നു. എനിക്ക് അവളോട് സ്‌നേഹമില്ലെന്നായിരുന്നു പറഞ്ഞത്. 7 മാസത്തിന് ശേഷമാണ് മറ്റൊരു വാടകവീട്ടിലേക്ക് പോയത്. അടുത്ത വീട്ടുകാരോടൊക്കെ ഞാന്‍ സംസാരിക്കുന്നതൊന്നും അച്ഛന് ഇഷ്ടമായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് വീട് മാറുമായിരുന്നു. ആരോടെങ്കിലും ഞാന്‍ അച്ഛന്റെ ഉപദ്രവത്തെക്കുറിച്ച് പറയുമോ എന്ന പേടിയുണ്ടായിരുന്നു. അതാണ് വീടുകള്‍ മാറിയിരുന്നത്.

പത്താം ക്ലാസൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ അച്ഛനോട് തിരിച്ച് പറയുമായിരുന്നു. ചീത്ത പറയുകയും ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്നതിനൊന്നും കുറവില്ലായിരുന്നു. അനിയത്തിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ എല്ലാം അച്ഛനോട് പറയുമായിരുന്നു. കുറച്ച് പലഹാരങ്ങള്‍ വാങ്ങിക്കൊടുത്താല്‍ അവള്‍ അച്ഛനൊപ്പം നിന്നോളും. ആരെങ്കിലും എന്നെ സഹായിച്ചാല്‍ അവള്‍ അത് അച്ഛനോട് പറഞ്ഞ് കൊടുക്കും. അപ്പോള്‍ അച്ഛന്‍ അവരോട് വഴക്കിടും. നല്ല മാര്‍ക്കുണ്ടായിരുന്നെങ്കിലും എന്നെ തുടര്‍ന്ന് പഠിപ്പിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. എനിക്ക് പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രൈവറ്റ് കോളേജില്‍ അഡ്മിഷന്‍ ശരിയാക്കി.

പഠിച്ച് ജോലി ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജായിരുന്നു. ഒരു തിയേറ്ററില്‍ വെച്ചായിരുന്നു വിവാഹം. ആലപ്പുഴയില്‍ ഒരു കോഴ്‌സ് ചെയ്ത് എനിക്കൊരു കമ്പനിയില്‍ ജോലി കിട്ടിയിരുന്നു. അന്ന് ഞങ്ങളൊരു വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നു. ആ വീടിന്റെ ഓണറാണ് എന്നെക്കുറിച്ച് ചേട്ടനോട് പറഞ്ഞത്. ഓര്‍ഫനേജിലുള്ള കുട്ടിയെ മതിയായിരുന്നു എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അദ്ദേഹം വന്ന് കണ്ടതിന് ശേഷം ഞാന്‍ ആശ്രമം കാരോട് പറഞ്ഞു. അവരാണ് വിവാഹം നടത്തിയത്. ദാമ്പത്യ ജീവിതം സന്തോഷകരമായി പോവുന്നതിനിടയിലാണ് ചേട്ടന് അസുഖം വന്നത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button