ErnakulamKeralaNattuvarthaLatest NewsNews

പെരുമ്പാവൂർ സ്റ്റേഷനിൽ പ്രതികളുടെ മർദ്ദനത്തിൽ എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂർ സ്റ്റേഷനിൽ പ്രതികളുടെ മർദ്ദനത്തിൽ എസ്‌ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. കുറുപ്പംപടി സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്.

വിരലടയാള പരിശോധക്ക് പെരുമ്പാവൂർ സ്റ്റേഷനിൽ എത്തിച്ച കൊടുങ്ങല്ലൂർ സ്വദേശി തഹ്‌സീൽ, കൊണ്ടോട്ടി സ്വദേശി അജിത്ത്, കോഴിക്കോട് സ്വദേശി ക്രിസ്റ്റഫർ, അങ്കമാലി സ്വദേശി റിയാദ് എന്നിവരാണ് പൊലീസുകാരെ ആക്രമിച്ചത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത് ഗാന്ധിജി മാത്രമാണെന്ന അഭിപ്രായം സിപിഎമ്മിനില്ല: എം.വി ഗോവിന്ദന്‍

പെരുമ്പാവൂർ എസ്‌ഐ റിൻസിനും കുറുപ്പംപടി സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കുമാണ് പരിക്കേറ്റത്. റിൻസിന്റെ കൈ അക്രമികളിൽ ഒരാൾ പിടിച്ച് തിരിക്കുകയും മറ്റുരണ്ടു പൊലീസുകാരെ മർദ്ദിക്കുകയുമായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയോട് പ്രതികൾ മോശമായി പെരുമാറിയതായും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button