കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് സീരിയൽ. ഇതിലെ താരങ്ങൾ അണിഞ്ഞൊരുങ്ങി വരുന്നതിനു പലപ്പോഴും ട്രോളുകൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ സീരിയല്‍ താരങ്ങള്‍ക്കെതിരെയുള്ള ട്രോളുകളിൽ പ്രതികരിച്ച് നടി കാര്‍ത്തിക കണ്ണന്‍. കാശുണ്ടാക്കാന്‍ വേറെ എന്തൊക്കെ പരിപാടികള്‍ ഉണ്ട്. വല്ലവനും അഭിനയിച്ചത് ട്രോളി കാശുണ്ടാക്കുന്നത് ചീപ്പ് പരിപാടി അല്ലേ എന്നും ഒന്നുമില്ലെങ്കിലും തെണ്ടാന്‍ പോവാലോ എന്നും നടി പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘കാശുണ്ടാക്കാന്‍ വേറെ എന്തൊക്കെ പരിപാടികള്‍ ഉണ്ട്. വല്ലവനും അഭിനയിച്ചത് ട്രോളി കാശുണ്ടാക്കുന്നത് ചീപ്പ് പരിപാടി അല്ലേ. വേറെ എന്തെല്ലാം ചെയ്യാം. ഒന്നുമില്ലെങ്കിലും തെണ്ടാന്‍ പോവാലോ. എനിക്കതിനോടൊന്നും താല്‍പര്യമില്ല. ഇപ്പോള്‍ ഞാന്‍ പറയുന്നത് എടുത്ത് ട്രോളുമായിരിക്കും’
‘അതൊന്നും നല്ല കാര്യമല്ല. നല്ല കാര്യങ്ങള്‍ നമുക്ക് ട്രോളാം. ചുമ്മാ ആവശ്യമില്ലാത്തതിനൊക്കെ ട്രോളുന്നത് ശരിയല്ല. യൂട്യൂബില്‍ വരുന്ന ഇത്തരം അനാവശ്യ കാര്യങ്ങള്‍ കാണാറില്ല. മറ്റുള്ളവരെ കളിയാക്കുന്നത്. അവരെത്ര വിഷമിക്കുന്നു എന്നത് ഇവര്‍ ചിന്തിക്കുന്നില്ല. അവര്‍ ചെയ്ത് കാശുണ്ടാക്കി പോവുന്നു. ഒരു തരത്തില്‍ ട്രോളുകള്‍ നല്ലതാണ്. അനാവശ്യമായി കമന്റ് പറയുന്നവര്‍ക്ക് കൊട്ട് കൊടുക്കുകയൊക്കെ ചെയ്യാം. എന്നാല്‍ ചുമ്മാ നിരപരാധികളെ വെറുതെ ട്രോളുന്നത് വളരെ മോശമാണ്. സീരിയലിലെ മേക്കപ്പിനെ പറ്റി പലരും ചോദിക്കാറുണ്ട്. അവര്‍ക്കിതിനെക്കുറിച്ച് അറിയാത്തതിനാലാണ് അങ്ങനെ പറയുന്നത്’
‘വലിയ രീതിയില്‍ മാലയൊക്കെ ഇട്ട് നില്‍ക്കുന്നത് ഓവറാണ്. പക്ഷെ എന്റെ വീട്ടില്‍ ഞാന്‍ നില്‍ക്കുന്നത് കണ്ടാല്‍ പട്ടി വെള്ളം കുടിക്കില്ല. മുടിയൊക്കെ വലിച്ച് വാരിക്കെട്ടി, ആഭരണങ്ങളൊന്നും ഇടാതെ. ജാംബവാന്റെ കാലത്തെ നൈറ്റി ആയിരിക്കും ഇട്ടിരിക്കുന്നത്. അതുപോലെ സീരിയലിൽ വന്നാൽ ഇവളൊക്കെ കുളിക്കുകയും നനയ്ക്കുകയും ഇല്ലെന്നു പറയും’- നടി കൂട്ടിച്ചേര്‍ത്തു.
Post Your Comments