ഷൊർണൂർ: റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നടത്തിയ തെരച്ചിലിൽ പത്തര കിലോ തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തി. റെയിൽവേ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
ഉച്ചക്ക് ഒന്നരയോടെ ഷൊർണൂരിലെത്തിയ മംഗലാപുരം-നാഗർകോവിൽ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ബാഗിൽ അഞ്ച് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.
Read Also : പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : അധ്യാപകനും സഹായിയും അറസ്റ്റില്‍
അതേസമയം, കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാം തവണയാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് കണ്ടെത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനക്കായി പൊലീസ് നായയുടെ സേവനം കൂടി ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു.
റെയിൽവേ സി.ഐ പി.വി. രമേശ്, എസ്.ഐ അനിൽ മാത്യു, സി.പി.ഒ മാരായ മുരുകൻ, സുജേഷ്, രാജീവ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Post Your Comments