ThiruvananthapuramNattuvarthaLatest NewsKeralaNews

കാ​ണാ​താ​യ യു​വാ​വ് പു​ര​യി​ട​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

പെ​രു​മ്പഴു​തൂ​ര്‍ തൊ​ഴു​ക്ക​ല്‍ അം​ബേ​ദ്ക​ര്‍ ഗ്രാ​മം കോ​ണ​ത്ത് വീ​ട്ടി​ല്‍ സ​ത്യാ​ന​ന്ദ​ന്‍റെ മ​ക​ന്‍ ശ​ര​ത്ത് (27) ആ​ണ് മ​രി​ച്ച​ത്

നെ​യ്യാ​റ്റി​ന്‍​ക​ര: കാ​ണാ​താ​യ യു​വാ​വി​നെ വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പെ​രു​മ്പഴു​തൂ​ര്‍ തൊ​ഴു​ക്ക​ല്‍ അം​ബേ​ദ്ക​ര്‍ ഗ്രാ​മം കോ​ണ​ത്ത് വീ​ട്ടി​ല്‍ സ​ത്യാ​ന​ന്ദ​ന്‍റെ മ​ക​ന്‍ ശ​ര​ത്ത് (27) ആ​ണ് മ​രി​ച്ച​ത്.

Read Also : കടം വാങ്ങിയ പണം തിരികെ ചോദിച്ചു: യുവാവിനെ അസഭ്യം പറയുകയും മുളക് സ്പ്രേ അടിച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു, അറസ്റ്റ്

ക​ഴി​ഞ്ഞ ദി​വ​സം മ​ക​നെ കാ​ണാനി​ല്ലെ​ന്ന് കാ​ണി​ച്ച് സ​ത്യാ​ന​ന്ദ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര പൊലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തുടർന്ന്, പൊലീസ് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ശ​ര​ത്തി​നെ ക​ണ്ടെ​ത്തി​യ​ത്. സംഭവത്തിൽ നെ​യ്യാ​റ്റി​ന്‍​ക​ര പൊലീ​സ് കേ​സെ​ടു​ത്തു.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ശ​രീ​രം ബ​ന്ധു​ക്ക​ള്‍​ക്ക് കൈമാറി. കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ഗ്യാ​സ് ഏ​ജ​ന്‍​സി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ശ​ര​ത്ത്. അ​വി​വാ​ഹി​ത​നാണ്. ശ്യാ​മ​ള​യാ​ണ് അ​മ്മ. സ​ഹോ​ദ​രി ലാ​വ​ണ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button