വളാഞ്ചേരി: വൈക്കത്തൂരിൽ പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കട നടത്തിപ്പുകാരനും തൊഴിലാളിയും പൊലീസ് പിടിയിൽ. കരേക്കാട് കല്ലിങ്ങൽ മുഹമ്മദ് ഹാഷിക്ക് (24), പുറമണ്ണൂർ മണ്ണീട്ടിതൊടി അഫ്സൽ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി പൊലീസ് ആണ് പിടികൂടിയത്.
Read Also : ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് ഐഎംഎ: മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിൽപനക്കായുള്ള പൊതികൾ സഹിതമാണ് തൊഴിലാളിയെ പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തപ്പോൾ കട നടത്തിപ്പുകാരനാണ് കഞ്ചാവ് വിൽപന നടത്താൻ തന്നതെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് കട ഉടമയെയും പിടികൂടുകയായിരുന്നു. പൊതികളിലായി സൂക്ഷിച്ച 35 ഗ്രാം കഞ്ചാവും വിൽപനക്ക് ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments