പേരൂർക്കട: പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 86 ചാക്ക് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ബീമാപ്പള്ളി പത്തേക്കറിനു സമീപത്തായി രണ്ടു വ്യത്യസ്ത കേസുകളിലാണ് പുകയില പിടിച്ചെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന 35 ചാക്ക് പുകയില ഉത്പന്നങ്ങളാണ് ആദ്യം പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്നയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
Read Also : എ ഐ ക്യാമറയും ട്രാഫിക്ക് നിയമലംഘനവും, ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും: തീരുമാനം അറിയിച്ച് ഗതാഗത വകുപ്പ്
ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടി 51 ചാക്ക് പുകയില ഉത്പന്നങ്ങളുമായി ബീമാപ്പള്ളി പത്തേക്കർ വിഐപി കോളനി സ്വദേശി ഹസൻ കണ്ണനെ(35)യും പൊലീസ് കസ്റ്റഡിയിലെടുത്തു.
പുകയില ഉത്പന്നങ്ങൾ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതായിട്ടാണ് ഇയാൾ പറയുന്നത്. ലഹരിപദാർഥങ്ങളും ഇതു കൊണ്ടുവന്ന വാഹനങ്ങളും പൂന്തുറ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്.
Post Your Comments