
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ഡോക്ടര്‍മാര്‍ നല്‍കിയ പരാതികള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ഈ കൊലപാതകം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്കാണെന്നും ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും അദ്ദേഹം പരിഹസിച്ചു.
ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം പൊലീസിന്റെ ഗുരുതരമായ അനാസ്ഥമൂലമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. റിമാൻഡ് പ്രതികളെ എങ്ങനെ കൊണ്ടുപോകണം എന്നതിന് രീതികൾ ഉണ്ട്. അത് പാലിച്ചില്ല.
കർശനമായ നടപടി എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസിന് അപമാനകരമായ സംഭവമാണിത് എന്നും അദ്ദേഹം വിമര്‍ശിച്ചു. താനൂരിലെ ബോട്ടപകടവും സമാനമായ സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments