ജമ്മു കാശ്മീരിൽ ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരരെ പോലീസ് പിടികൂടി. ജമ്മു കാശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ ഭീകര സംഘടനയാണ് ലഷ്‌കർ-ഇ-ത്വയ്ബ. പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭീകരരെ പിടികൂടിയത്. ഷോപ്പിയാനിലെ അറബ് റാഷിദ് ലോണിന്റെ മകൻ ഷാഹിദ് അഹമ്മദ് ലോണും, അബ് ഹമീദ് ഗാനിയുടെ മകൻ വസീം അഹമ്മദ് ഗാനിയുമാണ് അറസ്റ്റിലായത്.
അറസ്റ്റിലായവരുടെ കയ്യിൽ നിന്ന് പിസ്റ്റൾ, പിസ്റ്റൾ മാഗസിനുകൾ, 4 പിസ്റ്റൾ റൗണ്ടുകൾ, സൈലൻസറുകൾ, ഐഇഡി, റിമോട്ട് കൺട്രോൾ, 2 ബാറ്ററികൾ, എകെ 47 റിഫൈളിന്റെ ഒരു ഒഴിഞ്ഞ മാഗസിൻ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളും, വൻ ആയുധശേഖരവും, വെടിക്കോപ്പുകളുമാണ് പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ മാസം രണ്ടിനും ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള ഒരു ഭീകരനെ പിടികൂടിയിരുന്നു.
Also Read: ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
Post Your Comments