പാലക്കാട്: ഭക്ഷ്യക്ഷാമവും, പട്ടിണിയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പാകിസ്ഥാന്‍ ആകാശം മുട്ടെ ഉയര്‍ന്ന ഇന്ധന വിലയും, എല്ലാം കൊണ്ടും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് ആ രാജ്യം. എന്നാല്‍, ഹാപ്പിനെസ്സ് ഇന്ഡക്‌സിലും മാധ്യമ സ്വാതന്ത്ര്യത്തിലും പാകിസ്ഥാന്‍ ഇന്ത്യയേക്കാള്‍ മുന്നിലാണെന്നാണ് മലയാള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സ്വന്തം രാജ്യത്തെ താറടിച്ചുകാണിക്കുന്ന ഇവരെയൊക്കെ എന്ത് പറയാനാണെന്ന് സന്ദീപ് വാര്യര്‍ ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മലയാളി മാധ്യമങ്ങളുടെ പാകിസ്ഥാന്‍ പ്രേമത്തെ അദ്ദേഹം തുറന്നു കാണിക്കുന്നത്.
Read Also; കേരള ഗ്രാമീൺ ബാങ്ക്: നാലാം പാദത്തിലെ അറ്റാദായം ഉയർന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് പാകിസ്ഥാന്‍ കത്തിയെരിയുകയാണ് . പാക് സൈനികാസ്ഥാനം ജനങ്ങള്‍ കയ്യേറി തീവച്ചു . ലാഹോര്‍ , കറാച്ചി തുടങ്ങി നഗരങ്ങള്‍ മുഴുവന്‍ കലാപകലുഷിതമാണ് . ഇന്ത്യക്കെതിരെ പണവും ആയുധവും നല്‍കി ജിഹാദികളെ അയച്ചിരുന്ന പാക് സൈന്യത്തെ അവിടത്തെ ജനങ്ങള്‍ തന്നെ ഓടിച്ചിട്ടടിക്കുന്ന കാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളിലെങ്ങും. കര്‍മ്മ ഈസ് ബൂമറാങ്ങ് എന്നത് പാകിസ്ഥാന്റെ കാര്യത്തില്‍ നൂറ് ശതമാനം ശരിയാകുന്നു’.
‘ആട്ടയും മറ്റ് ഭക്ഷ്യ വിഭവങ്ങളും ലഭിക്കാന്‍ ജനങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനില്‍. ആകാശം മുട്ടിയ ഇന്ധന വിലയും വൈദ്യുതി ക്ഷാമവും വിദേശ നാണ്യ കരുതല്‍ ശേഖരം തകര്‍ന്നതും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കാന്‍ മടിക്കുന്നതുമൊക്കെ പാകിസ്ഥാനെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ് . അതിനിടെ ഹാപ്പിനെസ്സ് ഇന്ഡക്‌സിലും മാധ്യമ സ്വാതന്ത്ര്യത്തിലും പാകിസ്ഥാന്‍ ഇന്ത്യയേക്കാള്‍ മുന്നിലാണെന്ന് മലയാളി മാധ്യമ സുഹൃത്തുക്കള്‍ റിപ്പോര്‍ട്ട് ചെയ്തു’.
Post Your Comments