
കിളിമാനൂർ: കിളിമാനൂരിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. പുളിമാത്ത് താളിക്കുഴി, മഞ്ഞപ്പാറ ബ്ലോക്ക് നമ്പർ 21-ൽ തേജ എന്ന അനു (26), മിതൃമ്മല മഠത്തുവാതുക്കൽ കുന്നിൻപുറത്ത് അനന്തകൃഷണൻ (24), വാമനപുരം കോട്ടപുത്തൻവിള മുഹമ്മദ് അൽത്താഫ് (28) എന്നിവരാണ് പിടിയിലായത്.
റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, രാജി കൃഷ്ണ, എസ് ഐ രാജേന്ദ്രൻ, എസ്സിപിഒ മഹേഷ്, ഡാൻസാഫ് ടീം അംഗങ്ങളായ എസ്ഐ ഫിറോസ്, ബിജുഹക്ക്, എസ്ഐ ബിജു കുമാർ, ദിലീപ്, അനൂപ് വിനീഷ് സുനിൽരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments