Latest NewsKeralaNews

കേരള സര്‍വകലാശാല കലോത്സവത്തിനിടെ നൃത്താധ്യാപികയേയും മകനേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

ആലപ്പുഴ: കേരള സര്‍വകലാശാല കലോത്സവത്തിനിടെ നൃത്താധ്യാപികയ്ക്കും മകനും എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. അമ്പലപ്പുഴയില്‍ മത്സരം നടക്കുന്ന പ്രധാന വേദിയായ ഗവ.കോളജിലാണ് സമാപന ദിവസമായ ഇന്നു രാവിലെ ആക്രമണം നടന്നത്. നൃത്താധ്യാപിക ഗംഗയ്ക്കും മകന്‍ കണ്ണനുമാണ് മര്‍ദ്ദനമേറ്റത്. സംഘനൃത്തത്തിന്റെ സ്‌കോര്‍ഷീറ്റ് ആവശ്യപ്പെട്ടതാണ് മര്‍ദ്ദനത്തിന് കാരണം. ഗംഗയുടെ മകള്‍ സംഘനൃത്തത്തില്‍ പങ്കെടുത്തിരുന്നു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക് : സംഭവം കോഴിക്കോട്

മര്‍ദ്ദനമേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള പോലീസിന്റെ ശ്രമവും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button