രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. സ്ഥിര നിക്ഷേപങ്ങളിലൂടെ ഉയർന്ന നേട്ടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പുതിയ മാറ്റം. സ്ഥാപക ദിനാഘോഷത്തോടും, ഉത്സവ സീസണുകളോടും അനുബന്ധിച്ചാണ് ഈ നിരക്ക് വർദ്ധനവ്. തിരഞ്ഞെടുത്ത കാലയളവിനുള്ളിൽ നടത്തുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് മാത്രമാണ് പുതുക്കിയ നിരക്കുകൾ ബാധകമാകൂ എന്ന് ഫെഡറൽ ബാങ്ക് വ്യക്തമാക്കി.
പുതുക്കിയ നിരക്കുകൾ അനുസരിച്ച്, രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് 8.15 ശതമാനം വരെയാണ് പലിശ ലഭിക്കുക. 400 ദിവസത്തേക്കുള്ള, കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് മാത്രമാണ് 8.15 ശതമാനം പലിശ നിരക്ക്. അതേസമയം, കാലാവധിക്ക് മുൻപ് പിൻവലിക്കുകയാണെങ്കിൽ 7.90 ശതമാനം പലിശ മാത്രമാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുകയുള്ളൂ. അതേസമയം, സാധാരണ പൗരന്മാർ നിക്ഷേപങ്ങളുടെ കാലാവധി 400 ദിവസം പൂർത്തിയാക്കുകയാണെങ്കിൽ 7.65 ശതമാനവും, അല്ലാത്തപക്ഷം 7.40 ശതമാനവുമാണ് പലിശ ലഭിക്കുക.
Also Read: സ്വിമ്മിങ് പൂളിൽ വച്ച് കുഴഞ്ഞു വീണു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ മരിച്ചു
13 മാസം മുതൽ 21 മാസം വരെ കാലാവധിയുള്ള (400 മാസം ഉൾപ്പെടാതെ), കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 8.05 ശതമാനവും, സാധാരണ പൗരന്മാർക്ക് 7.5 ശതമാനവും പലിശ ലഭിക്കും. ഇതേ കാലയളവിൽ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് പിൻവലിക്കുകയാണെങ്കിൽ മുതിർന്ന പൗരൻ മാർക്ക് 7.80 ശതമാനവും, സാധാരണ പൗരന്മാർക്ക് 7.30 ശതമാനവും പലിശ ലഭിക്കും.
Post Your Comments