സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ദീർഘ കാലത്തേക്ക് സ്ഥിര നിക്ഷേപങ്ങൾ നടത്തുന്നവരാണ് മിക്ക ആളുകളും. ആകർഷകമായ പലിശ നിരക്കുകൾ തന്നെയാണ് സ്ഥിര നിക്ഷേപങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇത്തരത്തിൽ ഉയർന്ന പലിശ നിരക്ക് ഉള്ളതും, വ്യത്യസ്ത കാലയളവിൽ ഉള്ളതുമായ സ്ഥിര നിക്ഷേപങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏഴ് ദിവസം മുതൽ പരമാവധി 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപ ഓപ്ഷനുകളാണ് എസ്ബിഐ മുന്നോട്ടുവയ്ക്കുന്നത്. ആകർഷകമായ പലിശ വാഗ്ദാനം ചെയ്യുന്ന എസ്ബിഐയുടെ സ്കീമിനെ കുറിച്ച് പരിചയപ്പെടാം.
എസ്ബിഐ ഉപഭോക്താക്കൾ 10 വർഷത്തെ മെച്യൂരിറ്റി സ്കീം തിരഞ്ഞെടുക്കുകയാണെങ്കിൽ 6.5 ശതമാനം വാർഷിക പലിശയാണ് ലഭിക്കുക. 5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ 10 ലക്ഷം രൂപ വരെ പിൻവലിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. മുതിർന്ന പൗരന്മാർക്ക് ഈ സ്ക്രീമിന് കീഴിൽ 7.5 ശതമാനം പലിശ നിരക്കാണ് നൽകുന്നത്. രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കെല്ലാം ഈ പലിശ നിരക്ക് ബാധകമാണ്. അതേസമയം, ബാങ്കുകളിലെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ ഇൻഷൂര്‍ ചെയ്തിട്ടുണ്ട്.
Post Your Comments