ഉപഭോക്തൃ താൽപര്യങ്ങൾ മെച്ചപ്പെടുത്താനും, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും നിരവധി തരത്തിലുള്ള സ്കീമുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിപണിയിലെ അപകട സാധ്യതകൾ ഒഴിവാക്കി, കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപങ്ങൾ എന്നും മികച്ച ഓപ്ഷനാണ്. എന്നാൽ, ഓരോ നിക്ഷേപങ്ങൾക്കും ആകർഷകമായ പലിശയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഉയർന്ന നേട്ടം കൈവരിക്കാൻ സഹായിക്കുന്നതുമായ സ്കീമാണ് എസ്ബിഐ വികെയർ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വികെയർ പദ്ധതി മുതിർന്ന പൗരന്മാർക്കുള്ള ഒരു നിക്ഷേപ പദ്ധതിയാണ്. മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപ പദ്ധതിയിൽ അംഗമാകുന്നതോടെ ഉയർന്ന പലിശയാണ് ലഭിക്കുക. 5 വർഷം മുതൽ 10 വർഷം വരെയാണ് സ്ഥിര നിക്ഷേപം നടത്താൻ കഴിയുക. ഈ സ്കീമിന് കീഴിൽ 7.60 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ഥിര നിക്ഷേപത്തിന്റെ പലിശ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ ഇടവേളകളിൽ നൽകും. ഓൺലൈൻ സേവനവും ലഭ്യമാണ്. വികെയർ പദ്ധതിയിലൂടെ വായ്പയും ലഭിക്കും. 60 വയസ്സിന് താഴെയുള്ളവർക്ക് എസ്ബിഐയുടെ വികെയർ പദ്ധതിയിൽ നിക്ഷേപിക്കാനാകില്ല. 60 വയസ്സിന് മുകളിലുള്ള പൗരന്മാർ മാത്രം ഈ പദ്ധതിയിൽ നിക്ഷേപിക്കണം. 400 ദിവസത്തെ കാലാവധിയുള്ള സ്‌കീമിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്.
Also Read: ഷെബിനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍
Post Your Comments