KasargodKeralaNattuvarthaLatest NewsNews

പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരികൾ മുങ്ങി മരിച്ചു

വിദ്യാര്‍ത്ഥികളായ ഹംസിത (15 ), ഹവന്ദിക (11) എന്നിവരാണ് മരിച്ചത്

കാസര്‍​ഗോഡ്: പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരികളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വിദ്യാര്‍ത്ഥികളായ ഹംസിത (15 ), ഹവന്ദിക (11) എന്നിവരാണ് മരിച്ചത്.

Read Also : പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 12 വയസ്സുകാരിയായ സഹോദരിയെ കൊലപ്പെടുത്തി യുവാവ്

കേരള – കർണാടക അതിർത്തിയായ കേന്യയിലെ കുമാരധാര പുഴയിലാണ് അപകടം ഉണ്ടായത്. വൈകീട്ട് ആറ് മണിക്കാണ് വീടിനടുത്തുള്ള പുഴയിൽ ഇവർ കുളിക്കാനിറങ്ങിയത്. പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ടര മണിക്കൂറിന് ശേഷം മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു.

Read Also : ആശ്രീതവത്സലനായ തേവര് കുടിക്കൊള്ളുന്ന മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button