രാജ്യത്ത് വീണ്ടും ലിഥിയത്തിന്റെ നിക്ഷേപം കണ്ടെത്തി. ഇത്തവണ രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാന മുനിസിപ്പാലിറ്റിയിലാണ് വൻ തോതിൽ ലിഥിയ ശേഖരം കണ്ടെത്തിയിരിക്കുന്നത്. രണ്ടാം തവണയാണ് ഇന്ത്യയിൽ ലിഥിയം നിക്ഷേപം കണ്ടെത്തുന്നത്. മാസങ്ങൾക്ക് മുൻപ് ജമ്മുകാശ്മീരിൽ ലിഥിയം കണ്ടെത്തിയിരുന്നു.
ലിഥിയത്തിന്റെ വലിയ ശേഖരം കണ്ടെത്തിയതിനാൽ രാജ്യത്തിന് പുതു പ്രതീക്ഷയാണ് നൽകുന്നത്. രാജ്യത്തെ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റാൻ നിലവിലുള്ള ശേഖരം പര്യാപ്തമാണെന്ന് സർക്കാർ വൃത്തങ്ങളും, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിൽ 50 ലക്ഷം ടൺ ലിഥിയം ശേഖരമാണ് കണ്ടെത്തിയത്. ജമ്മുവിനെക്കാൾ കൂടുതലാണ് രാജസ്ഥാനിൽ കണ്ടെത്തിയ ലിഥിയം ശേഖരം.
പ്രധാനമായും ചൈന, ചിലി തുടങ്ങിയ രാജ്യങ്ങളെയാണ് ലിഥിയം ഇറക്കുമതിക്കായി ഇന്ത്യ ആശ്രയിക്കാറുള്ളത്. രാജസ്ഥാനിലും, ജമ്മു കാശ്മീരിലും വലിയ അളവിൽ ലിഥിയം കണ്ടെത്തിയോടെ, മറ്റു രാജ്യങ്ങളെ ഇറക്കുമതിക്കായി ആശ്രയിക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ. ഉയർന്ന ലിഥിയം ശേഖരം വൈദ്യുത മേഖലയ്ക്കും ഗുണം ചെയ്യുന്നതാണ്.
Post Your Comments