KeralaLatest NewsNews

ഭാര്യയെ കമ്പിവടി കൊണ്ട് തലക്ക് അടിച്ചു: ഭർത്താവ് അറസ്റ്റിൽ

മാന്നാർ: ഭാര്യയെ കമ്പിവടി കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. മാന്നാറിലാണ് സംഭവം. ബുധനൂർ തോണ്ടുതറയിൽ ദാമോദരൻ മകൻ അനിൽകുമാർ ആണ് പിടിയിലായത്. ഏപ്രിൽ മാസമായിരുന്നു സംഭവം. ഭാര്യയുമായി വഴക്ക് ഉണ്ടായതിനെ തുടർന്നാണ് ഇയാൾ ഇവരെ ഉപദ്രവിച്ചത്. സഹോദരന്റെ വീട്ടിലേക്ക് ഓടിയ ഭാര്യയെ പിന്നാലെ ചെന്ന് കമ്പി വടികൊണ്ട് തലക്ക് അടിക്കുകയായിരുന്നു ഭർത്താവ്. അടിയേറ്റ് താഴെ വീണ ഭാര്യയെ വീണ്ടും ഇയാൾ മർദ്ദിച്ചുവെന്നാണ് ആരോപണം.

Read Also: മന്ത്രിമാരെയും വകുപ്പുകളെയും കുറ്റപ്പെടുത്തുന്നതിന് മുൻപ് ഒരു ചോദ്യം: വൈറലായി ആർജെ നീനുവിന്റെ പോസ്റ്റ്

ഭർത്താവ് മർദ്ദിച്ചതിനെ തുടർന്ന് ഭാര്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ കൈയുടെ അസ്ഥിയ്ക്ക് പൊട്ടൽ ഉണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. കൊല്ലത്ത് നിന്നാണ് ഇയാൾ പിടിയിലായത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Read Also: ദീപയെ ഞാൻ കംപ്ലീറ്റ് ഒഴിവാക്കി, ഇനി സൈറ മാത്രമെന്നു കുക്കു, മുസ്‌ലിം പെൺകുട്ടിയായി മാറിയെന്നു ദീപ

shortlink

Related Articles

Post Your Comments

Related Articles


Back to top button