ThiruvananthapuramKeralaNattuvarthaLatest NewsNews

എം.​ഡി.​എം.​എ കേ​ര​ള​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി അറസ്റ്റിൽ

നാ​വാ​യി​ക്കു​ളം 28ാം മൈ​ൽ ച​രു​വി​ള വീ​ട്ടി​ൽ അ​ൽ അ​മീ​നാ​ണ്​ (26) അ​റ​സ്റ്റി​ലാ​യ​ത്

പ​ള്ളി​ക്ക​ൽ: മാ​ര​ക മയക്കുമ​രു​ന്നാ​യ എം.​ഡി.​എം.​എ കേ​ര​ള​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി അ​റ​സ്റ്റി​ൽ. നാ​വാ​യി​ക്കു​ളം 28ാം മൈ​ൽ ച​രു​വി​ള വീ​ട്ടി​ൽ അ​ൽ അ​മീ​നാ​ണ്​ (26) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : എഐ ക്യാമറ വിവാദം: നടപടികൾ മന്ത്രിസഭാ തീരുമാനം അനുസരിച്ച്, പദ്ധതിയിൽ നയാപൈസ അഴിമതിയില്ലെന്ന് എംവി ഗോവിന്ദൻ

അൽ അമീൻ ല​ഹ​രി വ​സ്തു​ക്ക​ൾ പ​തി​വാ​യി വി​ൽ​പ​ന​ക്കെ​ത്തി​ച്ച് കൊ​ടു​ത്തി​രു​ന്ന നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി​യാ​യ അ​ഖി​ൽ കൃ​ഷ്ണ​നെ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി 10 മാ​സം മു​ൻ​പ് പ​ള്ളി​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ ബ​ന്ധ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷി​ച്ചു​വ​ര​വെ​യാ​ണ് അ​ൽ അ​മീ​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ ​നി​ന്നാ​ണ് ഇ​യാ​ൾ മയക്കുമ​രു​ന്ന് കേ​ര​ള​ത്തി​ലേ​ക്ക്​ എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ‌‌

പ​ള്ളി​ക്ക​ൽ എ​സ്.​എ​ച്ച്.​ഒ ശ്രീ​ജേ​ഷ്, എ​സ്.​ഐ സ​ഹി​ൽ, ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ ബി​ജു, ബി​ജു​കു​മാ​ർ, വി​നീ​ഷ്, സു​നി​ൽ രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്തത്. പ്ര​തി​യെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button