അമേരിക്കയിലെ ടെക്സാസിലെ മാളിൽ വെടിവെയ്പ്പ്. കുട്ടികളടക്കം 9 പേരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 7 പേർക്ക് പരിക്കേൽക്കുകയും, മൂന്ന് പേരുടെ നില ഗുരുതരവുമാണ്. ടെക്സാസിലെ അല്ലെൻ പ്രീമിയം ഔട്ട്‌ലെറ്റ് മാളിലാണ് വെടിവെയ്പ്പ് നടന്നത്. വെടിയുതിർത്തയാളെ പോലീസ് കൊലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വെടിവെയ്പ്പ് നടത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ല.
പ്രകോപനമില്ലാതെയാണ് വെടിവെയ്പ്പ് നടന്നതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, അക്രമിയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അമേരിക്കയിൽ തോക്ക് നിയമം കർശനമാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് വെടിവെയ്പ്പ് നടന്നത്.
Also Read: മണിപ്പൂര്‍ സംഘര്‍ഷം യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ഗൂഢാലോചനയുടെ ഭാഗം: തോമസ് ഐസക്
ഈ വർഷം മാത്രം 198 കേസുകളാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിൽ സാധാരണ ജനങ്ങൾക്ക് പോലും ആയുധം കൈവശം വയ്ക്കാനുള്ള അവകാശമുണ്ട്. ഇത് വലിയ തോതിലുള്ള പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ നിയമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം വലിയ തോതിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
Post Your Comments