മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്പ്. കടാതിയിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കടാതി മംഗലത്ത് വീട്ടിൽ ബന്ധുക്കളായ നവീനാണ് വെടിയേറ്റത്. നവീനും ബന്ധുവായ കിഷോറും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു.
വയറിനു വെടിയേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നവീനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കിഷോർ കഴിഞ്ഞ ദിവസമാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. നവീനും കിഷോറും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ഇരുവർക്കും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം പുറത്തറിയിക്കുകയും നവീനെ ആശുപത്രിയിലാക്കുകയും ചെയ്തത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Post Your Comments