സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയിട്ടുള്ളത്. നിലവിൽ, കോവിഡ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലേക്ക് പോകുന്നവരുടെ എണ്ണം കുറവാണെങ്കിലും, ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, വാക്സിനുകൾ സ്വീകരിക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് തന്നെ കുത്തിവെപ്പ് എടുക്കേണ്ടതാണ്.
സംസ്ഥാനത്ത് ഏപ്രിൽ 9 മുതലാണ് കോവിഡ് കേസുകൾ ഗണ്യമായി ഉയർന്നത്. ഇക്കാലയളവിൽ കോവിഡ് ബാധിതരിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലാണ് ഒമിക്രോണിന്റെ വകഭേദം കണ്ടെത്തിയിട്ടുള്ളത്. എക്സ് ബിബി 1.16, എസ് ബിബി 1.12 എന്നീ വകഭേദങ്ങളുടെ സാന്നിധ്യമാണ് റിപ്പോർട്ട് ചെയ്തത്. ഇവരിൽ കണ്ണ് ചുവപ്പ് ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളാണ് പ്രകടമായിട്ടുള്ളത്. എന്നാൽ, രോഗം സ്ഥിരീകരിച്ചവർ കോവിഡ് വാക്സിനുകൾ സ്വീകരിച്ചതിനാൽ, ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നത് തടയാൻ സാധിച്ചിട്ടുണ്ട്.
Post Your Comments