തിരുവനന്തപുരം: 25 വര്‍ഷംകൊണ്ട് മണിപ്പൂര്‍ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വെറും ജലരേഖയായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതില്‍ നിന്ന് കേരളത്തിനു വലിയൊരു പാഠം പഠിക്കാനുണ്ടെന്നും വിവിധ സമുദായങ്ങള്‍ സ്നേഹത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബിജെപി വന്നാല്‍ മണിപ്പൂരിലേതുപോലെ വലിയ കലാപത്തിന് വഴിയൊരുക്കുമെന്നും സുധാകരന്‍ പറഞ്ഞു.
മണിപ്പൂരില്‍ ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന കലാപങ്ങളിൽ പ്രതിഷേധിച്ച് ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.
‘കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം, കര്‍ണാടകയില്‍ നൂറുശതമാനം വിജയം ഉറപ്പ്’: രമ്യ ഹരിദാസ് എംപി
‘ബിജെപിയോട് ആഭിമുഖ്യമുള്ള മെയ്‌തെയ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണിപ്പൂരില്‍ കലാപം നടക്കുന്നത്. ബിജെപി ഭരണകൂടത്തിന്റെയും പൊലീസിന്റെയും പിന്തുണയോടെയാണ് അക്രമങ്ങള്‍. ഇതുവരെ 54 പേര്‍ കൊല്ലപ്പെട്ടു. കലാപം നിലനിൽക്കുന്നതിനാൽ പതിനായിരത്തോളം പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. അമ്പതോളം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. സമാധാനപരമായി ജീവിച്ച മണിപ്പൂര്‍ ജനസമൂഹമാണ് ബിജെപി പിടിമുറുക്കിയതോടെ അശാന്തിയിലേക്ക് മാറിയത്,’കെ സുധാകരൻ വ്യക്തമാക്കി.
Post Your Comments