കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കനുസരിച്ച്, ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിൽ 612.99 കോടി രൂപയുടെ ലാഭവും, 6,198 കോടി രൂപയുടെ വിറ്റുവരവുമാണ് നേടിയത്. അതേസമയം, 2021-22 സാമ്പത്തിക വർഷം സമാന പാദത്തിലെ പ്രവർത്തന ലാഭം 353.28 കോടി രൂപയായിരുന്നു.
ഫാക്ടം ഫോസ്, അമോണിയം സൾഫേറ്റ്, ജൈവവളം എന്നിവയുടെ വിൽപ്പന 9.83 ടണ്ണായാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഉയർന്നത്. കൂടാതെ, ഇക്കാലയളവിൽ 43,712 ടൺ കാപ്രോലാക്ടും, 8.28 ലക്ഷം ടൺ ഫാക്ടം ഫോസ്ഫേറ്റും വിൽക്കാൻ ഫാക്ടിന് സാധിച്ചിട്ടുണ്ട്. ഇത്തവണ അമോണിയം സൾഫേറ്റിന്റെ ഉൽപ്പാദനം വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. അതേസമയം, ഓരോ ഓഹരിക്കും ഒരു രൂപ വെച്ച് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ജ്വല്ലറിയിൽ നിന്ന് മാല മോഷ്ടിച്ചു : പ്രതി പിടിയിൽ
Post Your Comments