പ്രമുഖ പ്ലാന്റേഷൻ കമ്പനിയായ ഹാരിസൺ മലയാളത്തിന്റെ നാലാം പാദഫലങ്ങളിൽ ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിലെ ലാഭത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം സമാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 94.55 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, നാലാം പാദത്തിലെ ലാഭം 44.15 ലക്ഷം രൂപയായി താഴ്ന്നു. കൂടാതെ, കമ്പനിയുടെ വരുമാനം 132.93 കോടി രൂപയിൽ നിന്നും 9.4 ശതമാനം ഇടിഞ്ഞ് 120.44 കോടി രൂപയായിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം വരുമാനം 493.88 കോടി രൂപയാണ്. 2021-22 സാമ്പത്തിക വർഷത്തിലെ 478.65 കോടി രൂപയിൽ നിന്ന് നാല് ശതമാനത്തിന്റെ നേട്ടമാണ് ഇത്തവണ കൈവരിച്ചത്. അതേസമയം, കഴിഞ്ഞ വർഷം കമ്പനിയുടെ ലാഭം 23.08 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ 17.76 കോടി രൂപയുടെ ലാഭം നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാന്റേഷൻ കമ്പനിയാണ് ഹാരിസൺസ് മലയാളം.
Also Read: 16കാരിയുടെ കൊലപാതകം: പ്രതി അറസ്റ്റിൽ
Post Your Comments