Latest NewsKeralaNews

സംസ്ഥാനത്ത് മെയ് മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു

മെയ് 5- നാണ് ഏപ്രിലിലെ റേഷൻ വിതരണം അവസാനിപ്പിച്ചത്

സംസ്ഥാനത്ത് മെയ് മാസം ലഭിക്കേണ്ട റേഷൻ വിതരണത്തിന് ഇന്ന് മുതൽ തുടക്കമായി. ഏപ്രിലിൽ ഇ-പോസ് മെഷീനുകളുടെ സാങ്കേതിക തകരാറിനെ തുടർന്ന് രണ്ട് ദിവസത്തോളം റേഷൻ വിതരണം മുടങ്ങിയിരുന്നു. സാങ്കേതിക തകരാർ പരിഹരിച്ച ശേഷമാണ് റേഷൻ വിതരണം പുനഃസ്ഥാപിച്ചത്. ഇത്തവണ വെള്ള കാർഡ് ഉടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ മാസവും സംസ്ഥാനത്ത് 75 ശതമാനം മുതൽ 80 ശതമാനം വരെ കാർഡ് ഉടമകളാണ് റേഷൻ വിഹിതം വാങ്ങാറുള്ളത്.

ഇ-പോസ് മെഷീനിന്റെ തകരാറിനെ തുടർന്ന് ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് ആദ്യ വാരം വരെ ദീർഘിപ്പിച്ചിരുന്നു. മെയ് 5- നാണ് ഏപ്രിലിലെ റേഷൻ വിതരണം അവസാനിപ്പിച്ചത്. മുൻഗണന വിഭാഗമായ മഞ്ഞ കാർഡ് ഉടമകൾ 97 ശതമാനവും, പിങ്ക് കാർഡ് ഉടമകൾ 93 ശതമാനവുമാണ് ഏപ്രിലിലെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുള്ളത്. സാങ്കേതിക തകരാർ കാരണം സംസ്ഥാനത്തെ ഒരാൾക്കും റേഷൻ മുടങ്ങിയിട്ടില്ലെന്നും, എല്ലാ റേഷൻ കാർഡ് ഉടമകൾക്കും റേഷൻ വാങ്ങാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ജി.ആർ അനിൽ അറിയിച്ചിട്ടുണ്ട്. 78 ശതമാനം റേഷൻ കാർഡ് ഉടമകൾ ഏപ്രിലിലെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.

Also Read: പൊതുചടങ്ങുകളിൽ ഈശ്വര പ്രാർഥന ഒഴിവാക്കണം: ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്ന് പി വി അൻവർ

shortlink

Related Articles

Post Your Comments

Related Articles


Back to top button