തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉത്സവബത്ത അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികളുടെ സമരം.
ഇന്നലെ ചേര്‍ന്ന റേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെതാണ് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനുള്ള തീരുമാനം. ഇന്ന് ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കും.
Post Your Comments