തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിലിലേക്ക് നീട്ടി. പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടതോടെയാണ് തീയതി നീട്ടി നൽകിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, ഗുണഭോക്താക്കൾക്ക് ഏപ്രിൽ 6 വരെ മാർച്ച് മാസത്തെ റേഷൻ വാങ്ങാവുന്നതാണ്. ഇ-പോസ് മെഷീനിന്റെ സെർവർ തകരാറിലായതോടെ റേഷൻ വിതരണം ഇന്നും തടസ്സപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 10 മണി മുതൽ റേഷൻ കടകളിൽ എത്തിയ ആളുകൾ അരി വാങ്ങാൻ കഴിയാതെ മടങ്ങി പോകുകയായിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷൻ കടകളിൽ അരി എത്തിയത്. പെസഹാ വ്യാഴവും, ദുഃഖവെള്ളിയും ആയതിനാൽ കഴിഞ്ഞ രണ്ട് ദിവസവും റേഷൻ കാട അവധിയായിരുന്നു. അവധിക്ക് ശേഷം ആളുകൾ കൂട്ടത്തോടെ റേഷൻ കടകളിൽ എത്തിയതോടെയാണ് സെർവർ വീണ്ടും പണിമുടക്കിയത്. സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കി.
Post Your Comments