ErnakulamKeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘ഒരു വലിയ നടന്റെ വണ്ടി, അന്ന് അത് എക്സൈസ് തുറന്നു പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ ഇൻഡസ്ട്രി അന്ന് തീരും’: ബാബുരാജ്

കൊച്ചി: സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടൻ ബാബുരാജ്. സിനിമയിൽ ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പോലീസിന്റെയും പക്കലുണ്ടെന്നും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയം​ഗം കൂടിയായ ബാബുരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ബാബുരാജിന്റെ വാക്കുകൾ ഇങ്ങനെ;

‘സിനിമാ സംഘടനകളുടെയും പോലീസിന്റെയും കയ്യിൽ ലഹരി ഉപയോഗിക്കുന്ന മുഴുവൻ താരങ്ങളുടെയും ലിസ്റ്റ് ഉണ്ട്. ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവർ ഇത് ആർക്കു വേണ്ടിയാണ് കൊണ്ടു പോകുന്നതെന്ന് കൃത്യമായി പോലീസിനോടു പറയും. ഞങ്ങൾക്ക് അത് കൃത്യമായി അയച്ചു തരുന്നുണ്ട്.  ‘അമ്മ’യുടെ ഓഫിസിൽ ലിസ്റ്റ് ഉണ്ട്.

അരവണ കൊണ്ടുവരില്ല, മുഴുവന്‍ വിഷമാണ്, അതീമനുഷ്യന്മാര്‍ തിന്നു പണ്ടാരമടങ്ങട്ടെ: അരികൊമ്പൻ കാമുകിക്കയച്ച കത്ത്!!

‘പിടിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുമ്പോൾ ആർക്കു വേണ്ടിയാണിത് കൊണ്ടുപോവുന്നതെന്ന് പറയുന്നുണ്ട്. ഒരിക്കൽ ഇങ്ങനെ പിടിക്കപ്പെട്ടയാൾ മൊഴി കൊടുത്തിട്ട് ഒരു ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥൻ പിന്തുടർന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പുറകെയാണ്. അന്ന് ആ വണ്ടി നിർത്തി തുറന്നു പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ ഇൻഡസ്ട്രി അന്ന് തീരും. അതൊക്കെ നഗ്നമായ സത്യങ്ങളാണ്. ആ ഉദ്യോ​ഗസ്ഥൻ ചെയ്യുന്ന ജോലി വെറുതെയായാലോ എന്നു കരുതിയിട്ടാവാം അതെല്ലാം അവിടെവച്ച് നിന്നത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button